Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്​...

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്: ‘സൂപ്പർ ചൊവ്വ’യിൽ കണ്ണുനട്ട്​ ലോകം

text_fields
bookmark_border
us president election
cancel
camera_alt????????? ???????????????? ????????? ??????????? ??????? ?????????? ????????????? ??? ?????? ?????????? ??? ????????

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യു​ള്ള ഡെ​മോ​ക്രാ​റ്റ ു​ക​ളു​ടെ സ്​​ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ 14 സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ഉ​ൾ​​പാ​ർ​ട്ടി വോ​​ട്ടെ​ടു​പ്പ്​ (പ്രൈ​ മ​റി) പൂ​ർ​ത്തി​യാ​യി.

‘സൂ​പ്പ​ർ ചൊ​വ്വ’ എ​ന്ന​റി​യ​പ്പെ​ട്ട ഇന്ന്​ അ​ല​ബാ​മ, അ​ർ​ക​ൻ​സോ, കാ​ലി​ഫോ​ർ​ണി​യ, കൊ​ള​റാ​ഡോ, മെ​യ്​​ൻ, മ​സാ​ചൂ​സ​റ്റ്​​സ്, മി​നി​സോ​ട, നോ​ർ​ത്​ കാ​രോ​ൈ​ല​ന, ഒാ​ക്​​ല​ഹോ​മ, ടെ​ന്ന​സി,​ ടെ​ക്​​സ​സ്, യൂ​ട്ടാ, വ​ർ​േ​മാ​ണ്ട്, ​െവ​ർ​ജീ​നി​യ എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളും യു.​എ​സ്​ ഭ​ര​ണ​പ്ര​ദേ​ശ​മാ​യ അ​മേ​രി​ക്കൻ സ​മോ​വ​യു​മാ​ണ്​ ​വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നെ നേ​രി​ടു​ന്ന ഡെ​മോ​ക്രാ​റ്റി​ക്​ ക​ക്ഷി​യു​ടെ സ്​​ഥാ​നാ​ർ​ഥി ആ​രാ​​കു​മെ​ന്ന​റി​യാ​ൻ ലോ​കം ആ​കാം​ക്ഷ​യോ​ടെ​യാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​ത്. മു​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ൈ​ബ​ഡ​​െൻറ സ്​​ഥാ​നാ​ർ​ഥി​ത്വ​ത്തി​ന്​ വ​ലി​യ പി​ന്തു​ണ ല​ഭി​ച്ചു​വെ​ന്ന​താ​ണ്​ ക​ഴി​ഞ്ഞ പ്രൈ​മ​റി​ക​ളി​ലെ പ്ര​ധാ​ന മാ​റ്റം.

സൗ​​ത്ത്​​ ​ക​​രോ​​ലൈ​​ന​​യി​​ലെ ഡെ​​മോ​​ക്രാ​​റ്റി​​ക്​ പ്രൈ​​മ​​റി​​യി​​ൽ ​േബ​​ണി സാ​​ൻ​​ഡേ​​ഴ്​​​സി​​നെ​​തി​​രെ ബൈ​​ഡ​​ൻ ആ​​ധി​​കാ​​രി​​ക ജ​​യ​ം നേ​ടി​യി​രു​ന്നു. മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന പീ​റ്റ്​ ബു​ട്ടി​ഗീ​ഗും ആ​മി ​െക്ലാ​ബു​ച​റും ജോ ​ൈ​ബ​ഡ​​െൻറ സ്​​ഥാ​നാ​ർ​ഥി​ത്വ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി.

ബേ​ണി സാ​ൻ​ഡേ​ഴ്​​സും എ​ലി​സ​ബ​ത്ത്​ വാ​റ​നും മ​ത്സ​ര​ത്തി​ൽ സ​ജീ​വ​മാ​ണ്. തു​ൾ​സി ഗ​ബ്ബാ​ർ​ഡി​ന്​ കാ​ര്യ​മാ​യ പി​ന്തു​ണ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:president electionsuper tuesdayworld newsmalayalam news
News Summary - us president election - super tuesday - World News - Malayalam News
Next Story