Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ് പ്രസിഡന്‍റ്: ജോ...

യു.എസ് പ്രസിഡന്‍റ്: ജോ ബൈഡന്‍റെ സ്ഥാനാർഥിത്വം അംഗീകരിച്ച് എലിസബത്ത് വാറൻ

text_fields
bookmark_border
Elizabeth-Warren--Joe-Biden
cancel

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റിക്​ പാർട്ടിയുടെ ജോ ബൈഡന്‍റെ സ്ഥാനാർ ഥിത്വം അംഗീകരിച്ച് മുൻ എതിരാളിയും മുൻ സെനറ്ററുമായ എലിസബത്ത് വാറൻ. ട്വിറ്ററിലൂടെയായിരുന്നു വാറൻ സ്ഥാനാർഥിത് വം അംഗീകരിച്ച് രംഗത്തെത്തിയത്​.

"പ്രതിസന്ധിയുടെ ഈ നിമിഷത്തിൽ, അടുത്ത പ്രസിഡന്‍റ് അമേരിക്കക്കാരുടെ നല്ലതു ം ഫലപ്രദവുമായ സർക്കാറിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നത് എന്നത്തേക്കാളും പ്രധാനമാണ്. ഒപ്പം ജോ ബൈഡൻ നമ്മുടെ ര ാഷ്ട്രത്തെ പുനർനിർമ്മിക്കാൻ സഹായിക്കുന്നതും ഞാൻ കണ്ടു. ഇന്ന്, ജോ ബൈഡനെ അമേരിക്കൻ പ്രസിഡന്‍റായി അംഗീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു." -എലിസബത്ത് വാറൻ വ്യക്തമാക്കി.

പ്രൈമറികളിൽ പിന്നിലായ എലിസബത്ത് വാറൻ, പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഡെമോക്രാറ്റിക്​ പാർട്ടി സ്ഥാനാർഥിയെ കണ്ടെത്തുന്ന മത്സരത്തിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു.

മത്സരത്തിൽ നിന്ന് പിന്മാറിയിരുന്ന സെനറ്റർ ബെർനി സാൻഡേഴ്‌സ്, ബൈഡന്‍റെ സ്വാനാർഥിത്വം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പ്രസിഡന്‍റ് പദത്തിൽ രണ്ടാമൂഴം ലക്ഷ്യമിടുന്ന ഡോണൾഡ് ട്രംപിന്​ എതിരാളിയാകുന്നത്​ ഇനി മുൻ വൈസ് പ്രസിഡന്‍റായ ജോ ബൈഡനായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us president electionjoe bidenworld newsmalayalam newsElizabeth Warren
News Summary - US President Election: Elizabeth Warren endorses Joe Biden -World News
Next Story