യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്: ഡെമോക്രാറ്റ് സംവാദം തുടങ്ങി
text_fieldsന്യൂയോർക്: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥിയെ കണ്ടെത ്താനുള്ള സംവാദം തുടങ്ങി. ഡെമോക്രാറ്റിക് സംവാദത്തിൽ ആരോഗ്യപരിരക്ഷ പദ്ധതിയായി രുന്നു പ്രധാന ചർച്ച വിഷയം. ടെക്സാസിലെ ഹൂസ്റ്റണിൽ നടന്ന സംവാദത്തിൽ ജോ ബൈഡനും എലിസബത്ത് വാറനും ബേണീ സാൻഡേഴ്സും പദ്ധതിയെ ചൊല്ലി തുറന്ന വേദിയിൽ കലഹിച്ചു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്തന്നെയാകും റിപ്പബ്ലിക്കൻ സ്ഥാനാർഥി. തിരഞ്ഞെടുക്കപ്പെട്ടാൽ എല്ലാ അമേരിക്കൻ പൗരന്മാർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്നായിരുന്നു സാൻഡേഴ്സിെൻറ വാഗ്ദാനം. എന്നാൽ, ഇത് അധിക ചെലവുണ്ടാക്കുന്നതാണെന്ന് ബൈഡൻ വിമർശിച്ചു.
അതിനു പകരം കുറച്ച് മാറ്റങ്ങൾ കൊണ്ടുവന്ന് ഒബാമ കെയർ പദ്ധതിയുമായി മുന്നോട്ടുപോകുന്നതാണ് നല്ലതെന്നും അദ്ദേഹം വാദിച്ചു. കുടിയേറ്റ, വിദേശകാര്യ വിഷയങ്ങളിലും വാഗ്വാദം നടന്നു.