ഒന്നാമൻ ഞാൻ തന്നെ, മോദി രണ്ടാമൻ; വിചിത്ര അവകാശവാദവുമായി ട്രംപ്
text_fieldsവാഷിങ്ടൺ: നരേന്ദ്ര മോദി ഫേസ്ബുക്കിൽ രണ്ടാം നമ്പറാണെന്നും താനാണ് ഒന്നാമനെന്നും അമേരിക്കൻ പ്രസിഡൻറ് ഡോ ണൾഡ് ട്രംപ്. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് തന്നോട് നേരിട്ട് അറിയിച്ചതാണെന്നും ലാസ് വെഗാസിൽ ഒരു ചടങ്ങിൽ ട്രംപ് ജനങ്ങളോടായി പറഞ്ഞു.
4.4 കോടി ആളുകൾ മോദിയെ ഫേസ്ബുക്കിൽ പിന്തുടരുേമ്പാൾ ട്രംപിനെ 2.7 കോടി ആളുകളാണ് പിന്തുണക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ട്രംപ് ഇങ്ങനെ പ്രസ്താവന നടത്തിയതെന്നാണ് സമൂഹ മാധ്യമങ്ങളിൽ ചിലരുടെ ചോദ്യം.
അതേസമയം ഇന്ത്യയിൽ 150 കോടിയോളം ജനസംഖ്യയുള്ളതിനാൽ മോദിക്ക് ഫേസ്ബുക്കിൽ നേട്ടമുണ്ടെന്നാണ് ട്രംപിെൻറ മറുപടി. അമേരിക്കയിൽ 32 കോടി ജനങ്ങൾ മാത്രമേയുള്ളൂ. എന്നിട്ടും മോദി ഫേസ്ബുക്കിൽ രണ്ടാമനാണ്. ആരാണ് ഒന്നാമനെന്ന് നിങ്ങൾക്കറിയുമോ..? ‘ട്രംപ്’.. നിങ്ങൾക്ക് വിശ്വസിക്കാനാകുന്നുണ്ടോ...? ഞാനത് ഇപ്പോഴാണ് മനസിലാക്കുന്നത് -ട്രംപ് പറഞ്ഞു.
ഫേസ്ബുക്കിെൻറ സ്ഥാപകൻ ഒരാഴ്ച മുമ്പ് എന്നെ വന്ന് കണ്ടിരുന്നു. അദ്ദേഹം എന്നെ അഭിനന്ദിച്ചു. എന്തിനാണെന്ന് ഞാൻ ചോദിച്ചപ്പോൾ, താങ്കളാണ് ഫേസ്ബുക്കിൽ ഒന്നാമെനന്നാണ് സക്കർബർഗ് പറഞ്ഞത്. ഇപ്പോൾ ട്വിറ്ററലും ഞാൻ ഒന്നാമനാണ്. സദസ്യരിൽ ചിരിപടർത്തിക്കൊണ്ട് ട്രംപ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
