Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യ-യു.എസ്​ ഉന്നതതല...

ഇന്ത്യ-യു.എസ്​ ഉന്നതതല സംഭാഷണം: മൈക്​ പോംപിയോ സുഷമ സ്വരാജിനെ​ ഖേദം അറിയിച്ചു

text_fields
bookmark_border
ഇന്ത്യ-യു.എസ്​ ഉന്നതതല സംഭാഷണം: മൈക്​ പോംപിയോ സുഷമ സ്വരാജിനെ​ ഖേദം അറിയിച്ചു
cancel

വാഷിങ്​ടൺ: ഇന്ത്യ-യു.എസ്​ വിദേശകാര്യമന്ത്രിമാരും പ്രതിരോധ മന്ത്രിമാരും തമ്മിൽ നടത്താനിരുന്ന 2+2 ഉന്നതതല സംഭാഷണം മാറ്റി വെക്കേണ്ടി വന്നതിൽ യു.എസ്​ വിദേശകാര്യമന്ത്രി മൈക്​ ​േപാംപിയോ സുഷമ സ്വരാജി​നെ​ ഖേദം അറിയിച്ചു. സുഷമയെ ഫോണിൽ ബന്ധപ്പെട്ടായിരുന്നു​ ഖേദപ്രകടനം. 

ഒഴിവാക്കാനാവാത്ത കാരണങ്ങളാലാണ്​ ചർച്ച മാറ്റി വെക്കേണ്ടി വന്നതെന്നാണ്​ യു.എസി​​​​െൻറ വിശദീകരണം. യു.എസും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്​തി​െപടുത്തുന്നതിനെ കുറിച്ചും പോംപിയോ സുഷമയുമായി സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനാണ്​ ട്രംപ്​ ഭരണകൂടം  മുഖ്യപരിഗണന നൽകുന്നതെന്ന്​​ അദ്ദേഹം പറഞ്ഞു. കഴിയാവുന്നത്ര വേഗത്തിൽ ഇരു രാജ്യങ്ങൾക്കും അനുയോജ്യമായ സമയവും സ്​ഥലവും കണ്ടെത്തി ചർച്ച നടത്താൻ ഇരുവരും തീരുമാനിച്ചിട്ടുണ്ട്​. 

ജൂ​ൈല ആറിന് യു.എസ്​ വിദേശകാര്യ സെക്രട്ടറി മൈക്​ പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ്​ മാറ്റിസ്​ എന്നിവരുമായി​ നടത്താനിരുന്ന ചർച്ചയിൽ പ​െങ്കടുക്കാനായി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിർമല സീതാരാമനും യു.എസിലേക്ക്​ തിരിക്കാനിരിക്കുകയായിരുന്നു. 

കഴിഞ്ഞ വർഷം ജൂണിനു ശേഷം ഇരു രാജ്യങ്ങളും ചർച്ചക്കുള്ള തീയതി നിശ്ചയിക്കാൻ പല തവണ ശ്രമിച്ചിരുന്നു. ഇൗ വർഷം തുടക്കത്തിൽ മൈക്​ പോംപിയോയെ സ്​റ്റേറ്റ്​ സെക്രട്ടറിയായി നിയമിക്കുന്നതിലെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നേരത്തെ തീരുമാനിച്ചിരുന്ന 2+2 ചർച്ച മാറ്റി വെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usSushma Swarajworld newsmalayalam newsMike Pompeo2+2 dialogue
News Summary - US Postpones Dialogue: Mike Pompeo Conveys "Regret" To Sushma Swaraj-world news
Next Story