യു.എസ് വധിക്കാൻ ശ്രമിക്കുന്നതായി മദൂറോ
text_fieldsകറാക്കസ്: തന്നെ വധിക്കാൻ യു.എസ് പദ്ധതിയിടുന്നതായി വെനിസ്വേലൻ പ്രസിഡൻറ് നികളസ് മദൂറോ ആരോപിച്ചു. ടെലിവിഷനിലൂടെയാണ് മദൂറോ ഇക്കാര്യം അറിയിച്ചത്. അയൽരാജ്യമായ കൊളംബിയക്കാണ് വധിക്കാൻ ക്വേട്ടഷൻ നൽകിയത്. എന്നാൽ, തെൻറ രോമത്തിൽപോലും സ്പർശിക്കാൻ അവർക്ക് സാധിക്കില്ലെന്ന് മദൂറോ പറഞ്ഞു. യു.എസ് വധിക്കാൻ ശ്രമം നടത്തുന്നുവെന്ന ആരോപണത്തിന് മദൂറോ തെളിവുകളൊന്നും നൽകിയില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയും പറഞ്ഞില്ല. ആരോപണത്തെ കുറിച്ച് വൈറ്റ്ഹൗസും പ്രതികരിച്ചില്ല. വെനിസ്വേലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 2015 മുതൽ 20 ലക്ഷം ആളുകളാണ് പലായനം ചെയ്തത്.
