Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​രി​സ്​ ഉ​ട​മ്പ​ടി:...

പാ​രി​സ്​ ഉ​ട​മ്പ​ടി: പി​ന്മാ​റ​ൽ ന​ട​പ​ടി തു​ട​ങ്ങി യു.​എ​സ്​

text_fields
bookmark_border
പാ​രി​സ്​ ഉ​ട​മ്പ​ടി: പി​ന്മാ​റ​ൽ  ന​ട​പ​ടി തു​ട​ങ്ങി യു.​എ​സ്​
cancel

വാ​ഷി​ങ്​​ട​ൺ: കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം ചെ​റു​ക്കു​ന്ന​തി​നു​ള്ള പാ​രി​സ്​ ഉ​ട​മ്പ​ടി​യി​ൽ​നി​ന്ന്​ പ ി​ന്മാ​റാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ യു.​എ​സ്​ തു​ട​ങ്ങി. ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ ഉ​ട​മ്പ​ടി ​യി​ൽ​നി​ന്ന്​ പി​ന്മാ​റു​ന്ന​താ​യി യു.​എ​ന്നി​നെ അ​റി​യി​ക്കു​ന്ന​താ​ണ്​ പ്രാ​രം​ഭ​ന​ട​പ​ടി. യു.​എ​സി​​​ െൻറ നീ​ക്ക​െ​ത്ത റ​ഷ്യ​യും ചൈ​ന​യു​മു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ വി​മ​ർ​ശി​ച്ചു.
ഒ​രു​വ​ർ​ഷം നീ​ളുന്ന പി​ന്മാ​റ്റ​പ്ര​ക്രി​യ 2020ലെ ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മാ​ണ്​ പൂ​ർ​ത്തി​യാ​വു​ക.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പ്​ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ പ​ക​ര​മെ​ത്തു​ന്ന ഡെ​മോ​ക്രാ​റ്റി​ക്​ പ്ര​സി​ഡ​ൻ​റ്​ ഉ​ട​മ്പ​ടി​യി​ൽ തു​ട​രാ​നാ​ണ്​ സാ​ധ്യ​ത. അ​മേ​രി​ക്ക​ക്ക്​ ഭാ​രി​ച്ച സാ​മ്പ​ത്തി​ക​ബാ​ധ്യ​ത വ​രു​ത്തി​വെ​ക്കു​ന്ന ക​രാ​റാ​ണി​െ​ത​ന്നാ​രോ​പി​ച്ചാ​ണ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ച​ത്. 187 രാ​ജ്യ​ങ്ങ​ൾ ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

2050ഓ​ടെ ആ​ഗോ​ള താ​പ​ന​വ​ര്‍ധ​ന തോ​ത് ര​ണ്ടു ഡി​ഗ്രി സെ​ല്‍ഷ്യ​സി​ലും താ​ഴെ​യാ​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് 2015ൽ ​നി​ല​വി​ൽ​വ​ന്ന പാ​രി​സ്​ ഉ​ട​മ്പ​ടി​യി​ലെ മു​ഖ്യ സ​വി​ശേ​ഷ​ത. ഇ​തി​നാ​യി 2020 മു​ത​ൽ 10,000 കോ​ടി രൂ​പ സ​മ്പ​ന്ന​രാ​ജ്യ​ങ്ങ​ള്‍ വി​ക​സ്വ​ര​രാ​ജ്യ​ങ്ങ​ള്‍ക്ക് ന​ല്‍കും എ​ന്നാ​ണ് ഉ​ട​മ്പ​ടി​യി​ലു​ള്ള​ത്. 2017ൽ ​പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ട്രം​പ്​ ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റു​മെ​ന്ന്​ അ​റി​യി​ച്ച​ത്.

ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ഹ​രി​ത​ഗൃ​ഹ​വാ​ത​കം പു​റ​ന്ത​ള്ളു​ന്ന യു.​എ​സി​​​െൻറ തീ​രു​മാ​ന​ത്തി​ൽ നി​രാ​ശ​യു​ണ്ടെ​ന്ന്​ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ​മാ​സ​മാ​ണ്​ റ​ഷ്യ ക​രാ​ർ അം​ഗീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAmericasmalayalam newsParis TreatyDonald Trump
News Summary - US on paris treaty-World news
Next Story