Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉസാമ ബിൻ ലാദന്‍റെ...

ഉസാമ ബിൻ ലാദന്‍റെ മകന്‍റെ പൗരത്വം സൗദി റദ്ദാക്കി

text_fields
bookmark_border
Hamsa
cancel

വാഷിങ്​ടൺ: അൽഖ്വയ്​ദ തലവനായിരുന്ന ഉസാമ ബിൻ ലാദ​​​​െൻറ മകൻ ഹംസ ബിൻ ലാദനെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ ഒരു മില്യൺ ഡോളർ (ഏകദേശം ഏഴ്​ കോടി രൂപ) പാരിതോഷികം നൽകുമെന്ന്​ യു.എസ്​. ഹംസ ലാദൻ തീവ്രവാദത്തി​​​​െൻറ മുഖമായി ഉയർന്നു വരുന്നുണ്ട്​ എന്ന വിവരത്തെ തുടർന്നാണ്​ പാരിതോഷികം പ്രഖ്യാപിച്ചത്​. ഹംസയെ കണ്ടെത്തുന്നതിലേക്ക്​ നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്കാണ്​ പാരിതോഷികം .

പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസ എവിടെയാണെന്നതിനെ കുറിച്ച്​ ഉൗഹാപോഹങ്ങൾ മാത്രമാണുള്ളത്​. പാകിസ്​താനിലോ അഫ്​ഗാനിസ്​ഥാനിലോ സിറിയയിലോ ഇറാനിൽ വീട്ടു തടങ്കിലിലോ ആണ്​ ഹംസ എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സത്യാവസ്ഥ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഉസാമ ബിൻ ലാദ​​​​െൻറ മരണത്തിന്​ ശേഷം ഒതുങ്ങിയ അൽഖ്വയ്​ദയുടെ ഫ്രാഞ്ചൈസി നേതാവായി സജീവമാകാൻ ഒരുങ്ങുകയാണ്​ ഹംസയെന്നാണ്​ റിപ്പോർട്ടുകൾ. 2011ൽ പിതാവിനെ കൊന്നതിന്​ പ്രതികാരം ചെയ്യുമെന്ന്​ 30 വയസുള്ള ഹംസ ഭീഷണിപ്പെടുത്തിയെന്നാണ്​ യു.എസി​​​​െൻറ ആ​േരാപണം. സിറിയയിലെ തീവ്രവാദികൾ ഒന്നിച്ചു നിൽക്കണമെന്ന്​ ആവശ്യപ്പെടുന്ന വിഡിയോ 2015ൽ ഹംസ പുറത്തുവിട്ടിരുന്നു.

ഉസാമ ബിൻലാദ​​​​െൻറ മരണത്തിനു ശേഷം മൂന്ന്​ ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക്​ തിരികെ ചെല്ലാൻ അനുവദിച്ചിരുന്നു. അപ്പോഴും ഹംസയു​െട കാര്യം വിവാദത്തിലായിരുന്നു. ഹംസ വർഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നു. അവിടെ വീട്ടുതടങ്കലിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terroristosama bin ladenworld newsAl-Qaedamalayalam newsHamsa bin Laden
News Summary - US Offers $1 Million Reward To Find Osama Bin Laden's Son -World News
Next Story