Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒടുവിൽ യു.എസി​െൻറ...

ഒടുവിൽ യു.എസി​െൻറ സമ്മതം; ‘ഗ്രേസ്​ വണ്ണിലെ’ ഇന്ത്യൻ ക​പ്പി​ത്താ​ന്​ വ​ൻ തു​ക വാ​ഗ്​​ദാ​നം നൽകി

text_fields
bookmark_border
ഒടുവിൽ യു.എസി​െൻറ സമ്മതം; ‘ഗ്രേസ്​ വണ്ണിലെ’ ഇന്ത്യൻ ക​പ്പി​ത്താ​ന്​ വ​ൻ തു​ക വാ​ഗ്​​ദാ​നം നൽകി
cancel
വാ​ഷി​ങ്​​ട​ൺ: യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഉ​പ​രോ​ധം ലം​ഘി​ച്ച്​ സി​റി​യ​യി​ലേ​ക്ക്​ എ​ണ്ണ ക​ട​ത്തു​ന്നു​വെ​ന ്നാ​രോ​പി​ച്ച്​ ബ്രി​ട്ട​ൻ പി​ടി​ച്ചെ​ടു​ത്ത ഗ്രേസ്​ വൺ എന്ന ഇ​റാ​ൻ ക​പ്പ​ലി​​െൻറ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ ന്​ യു.​എ​സ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ൻ വ​ൻ തു​ക വാ​ഗ്​​ദാ​നം ചെ​യ്​​തു. ഇക്കാര്യം സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ ട്​​മ​െൻറ്​ സ്​ഥിരീക​രി​ച്ചു. സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​മ​െൻറ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ൻ ബ്ര​യാ​ൻ ഹു​ ക്ക്​ ക്യാ​പ്​​റ്റ​ൻ അ​ഖി​ലേ​ഷ്​ കു​മാ​റി​ന്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​​ ഡോ​ള​ർ വാ​ഗ്​​ദാ​നം ചെ​യ്​​ത​താ​യി ഫി​നാ​ൻ​ഷ്യ​ൽ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. ​റി​പ്പോ​ർ​ട്ട്​ ശ​രി​വെ​ക്കു​ന്ന​താ​യി സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​മ​െൻറ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

യു.​എ​സ്​ സ്വാ​ധീ​ന​മു​ള്ള ഒ​രു രാ​ജ്യ​ത്തേ​ക്ക്​ ക​പ്പ​ൽ വ​ഴി​തി​രി​ച്ചു​വി​ട്ടാ​ൽ ആ​ജീ​വ​നാ​ന്തം സു​ഖ​മാ​യി ജീ​വി​ക്കാ​നു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഡോ​ള​ർ സ​മ്മാ​ന​മാ​യി ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഇ-​മെ​യി​ൽ വ​ഴി ക്യാ​പ്​​റ്റ​നെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, യു.​എ​സി​​െൻറ വാ​ഗ്​​ദാ​ന​ത്തി​ന്​ ഗ്രേ​സ്​ വ​ൺ ക​പ്പ​ലി​​െൻറ ക്യാ​പ്​​റ്റ​നാ​യ അ​ഖി​ലേ​ഷ്​ പ്ര​തി​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന്​ യു.​എ​സ്​ ​ട്ര​ഷ​റി വ​കു​പ്പ്​ ഗ്രേ​സ്​ വ​ണ്ണി​നും ക്യാ​പ്​​റ്റ​നു​മെ​തി​രെ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ഖി​ലേ​ഷു​മാ​യി വി​ദേ​ശ ക​മ്പ​നി​ക​ൾ പ​ണ​മി​ട​പാ​ട്​ ന​ട​ത്തു​ന്ന​തും വി​ല​ക്കി.

ക​പ്പ​ൽ വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന്​ ബ്രി​ട്ട​നു​മേ​ൽ യു.​എ​സ്​ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു. സി​റി​യ​യി​ലേ​ക്ക്​ എ​ണ്ണ ക​ട​ത്താ​ന​ല്ല എ​ന്ന ഉ​റ​പ്പി​ൽ ക​പ്പ​ൽ ആ​റാ​ഴ്​​ച​ക്കു​ശേ​ഷം​ ബ്രി​ട്ട​ൻ ഇ​റാ​ന്​ തി​രി​കെ ന​ൽ​കി. ക​പ്പ​ൽ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​​െൻറ അ​ട്ടി​മ​റി​ശ്ര​മം പാ​ളി​യ​തി​നെ പ​രി​ഹ​സി​ച്ച്​ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ജാ​വീ​ദ്​ സ​രീ​ഫ്​ ട്വീ​റ്റ്​ ചെ​യ്​​തിരുന്നു. ‘‘കപ്പൽ തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ, കപ്പിത്താനെ ഭീഷണിപ്പെടുത്തി കാര്യം നേടാൻ നോക്കി.

ഇ​റാ​​െൻറ എ​ണ്ണ ഞ​ങ്ങ​ൾ​ക്കു ന​ൽ​കി​യാ​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഡോ​ള​ർ ന​ൽ​കാം, അ​ല്ലാ​ത്ത പ​ക്ഷം ഉ​പ​രോ​ധം ചു​മ​ത്തും. എന്നായിരുന്നു വാഗ്​ദാനം. ആ​ഴ്​​ച​ക​ൾ​ക്കു​മു​മ്പ്​ വൈ​റ്റ്​​ഹൗ​സ്​ ഉ​ന്ന​ത​നി​ൽ​നി​ന്ന്​ ല​ഭി​ച്ച വാ​ഗ്​​ദാ​ന​വും ഇ​തേ രീ​തി​യി​ലു​ള്ള​താ​ണ്​’’-​എ​ന്നാ​യി​രു​ന്നു ഫി​നാ​ൻ​ഷ്യ​ൽ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ ഉദ്ധരിച്ച്​ ട്വീ​റ്റ്. ആ​ണ​വ​ക​രാ​ർ പൂ​ർ​ണ​മാ​യി പി​ന്തു​ട​ർ​ന്നാ​ൽ ഇ​റാ​നു​ത​ന്നെ​യാ​ണ്​ ലാ​ഭ​മെ​ന്നാ​യി​രു​ന്നു യു.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ സ​രീ​ഫി​നോ​ട്​ പ​റ​ഞ്ഞ​ത്. ഭാ​വി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന എ​ണ്ണ​വ്യാ​പാ​ര​ത്തി​​െൻറ പേ​രി​ൽ യൂ​റോ​പ്യ​ൻ ശ​ക്​​തി​ക​ളോ​ട്​ 1500 കോ​ടി ഡോ​ള​ർ ആ​വ​ശ്യ​പ്പെ​ട്ട ഇ​റാ​നാ​ണ്​ ക​ള്ള​ക്ക​ളി ന​ട​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു യു.​എ​സി​​െൻറ മ​റു​പ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usaIranian tanker
News Summary - US offered millions in cash to captain of Iranian tanker
Next Story