ന്യൂയോർക് ടൈംസിനും വാൾസ്ട്രീറ്റ് ജേണലിനും പുലിറ്റ്സർ പുരസ്കാരം
text_fieldsന്യൂയോർക്: ട്രംപിനും കുടുംബത്തിനുമെതിരായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച ന്യൂയ ോർക് ടൈംസിനും വാൾസ്ട്രീറ്റ് ജേണലിനും പുലിറ്റ്സർ പുരസ്കാരം. സ്വന്തം പ്രയത്ന ത്താൽ ഉണ്ടാക്കിയെടുത്തതെന്ന ട്രംപിെൻറ അവകാശവാദത്തെ പൊളിച്ച് നികുതിവെട്ടിപ്പി ലൂടെ കെട്ടിപ്പടുത്ത വ്യവസായ സാമ്രാജ്യത്തെ വെളിപ്പെടുത്തുന്ന റിപ്പോർട്ടിനാണ് ന്യ ൂയോർക് ടൈംസ് വിഖ്യാതമായ മാധ്യമ പുരസ്കാരത്തിന് അർഹത നേടിയതെന്ന് കൊളംബിയ സ ർവകലാശാലയിൽ നടന്ന ചടങ്ങിൽ പുലിറ്റ്സർ സമ്മാന സമിതി നിരീക്ഷിച്ചു.
2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ട്രംപുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന രണ്ടു വനിതകൾക്ക് രഹസ്യമായി പണം കൊടുത്ത് ഒതുക്കിയെന്ന റിപ്പോർട്ടിനാണ് വാൾസ്ട്രീറ്റ് ജേണലിന് പുരസ്കാരം. 2018 ഫെബ്രുവരിയിൽ യു.എസിലെ സ്കൂളിൽ നടന്ന കൂട്ടക്കൊലയിൽ സ്കൂൾ അധികൃതരുടെയും അന്വേഷണോദ്യോഗസ്ഥരുടെയും പരാജയം തുറന്നുകാട്ടിയതിന് ദ സൗത്ത് േഫ്ലാറിഡ സൺ സെൻറിനൽ പൊതുസേവനത്തിനുള്ള പുലിറ്റ്സർ പുരസ്കാരം നേടി.
ബ്രേക്കിങ് ന്യൂസ് വിഭാഗത്തിൽ പിറ്റ്സ്ബർഗ് പോസ്റ്റ് ഗസറ്റിനാണ് അംഗീകാരം ലഭിച്ചത്. നഗരത്തിലെ സിനഗോഗിൽ 11 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിെൻറ വാർത്തക്കാണ് പുരസ്കാരം. എൽസാൽവഡോറിൽ നിന്നുള്ള അഭയാർഥികളെ സംബന്ധിച്ച പരമ്പരക്ക് പ്രോപബ്ലിക്കയുടെ ഹന്ന ഡ്രെയർ ഫീച്ചർ റൈറ്റിങ് വിഭാഗത്തിലും മ്യാന്മറിലെ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ അതിക്രമങ്ങൾ പുറത്തെത്തിച്ചതിന് റോയിട്ടേഴ്സിന് അന്തർദേശീയ റിപ്പോർട്ടിങ്ങിനും പുരസ്കാരം ലഭിച്ചു.
മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് യു.എസിലേക്ക് പലായനം ചെയ്ത് എത്തുന്ന അഭയാർഥികളുടെ ചിത്രങ്ങൾക്ക് ഫോട്ടോഗ്രഫി വിഭാഗത്തിലെ പുരസ്കാരത്തിനും റോയിട്ടേഴ്സ് അർഹത നേടി. യമൻ യുദ്ധത്തെ കുറിച്ചുള്ള റിപ്പോർട്ടിന് അസോസിയേറ്റഡ് പ്രസിന് ഇൻറർനാഷനൽ പുലിറ്റ്സർ പ്രൈസും ലഭിച്ചു.
ഫിക്ഷനിൽ റിച്ചാർഡ് പവേഴ്സിെൻറ ‘ദ ഓവർസ്േറ്റാറി’യും ഡ്രാമയിൽ ജാക്കി സിബ്ലിസ് ഡ്രൂറിയുടെ ‘ഫെയർവ്യൂ’വും പുലിറ്റ്സർ കരസ്ഥമാക്കി. ഡേവിഡ് ൈബ്ലറ്റിെൻറ ‘ഫ്രെഡറിക് ഡഗ്ലസ്: െപ്രാഫറ്റ് ഓഫ് ഫ്രീഡം’ ചരിത്ര വിഭാഗത്തിലും ജെഫ്റെ സ്റ്റിവാർട്ടിെൻറ ‘ദ ന്യൂ നീഗ്രോ: ദ ലൈഫ് ഓഫ് അലെയ്ൻ ലോക്കെ’ ജീവചരിത്ര വിഭാഗത്തിലും ഇടം നേടി. ഫോറെസ്റ്റ് ഗ്രാൻഡറിെൻറ ‘ബി വിത്തി’നാണ് കവിത പുരസ്കാരം. കഴിഞ്ഞ വർഷം മേരിലാൻഡിലെ അന്നപ്പൊലീസിൽ വെടിവെപ്പു നടന്ന മാധ്യമ സ്ഥാപനമായ കാപിറ്റൽ ഗസറ്റിലെ ജീവനക്കാർക്ക് ജൂറിയുടെ പ്രത്യേക പരാമർശവും ഉണ്ടായി.