Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീകരതക്കെതിരെ...

ഭീകരതക്കെതിരെ നടപടിയില്ല: പാകിസ്​താനുള്ള ധനസഹായം യു.എസ്​ സൈന്യം റദ്ദാക്കി

text_fields
bookmark_border
ഭീകരതക്കെതിരെ നടപടിയില്ല: പാകിസ്​താനുള്ള ധനസഹായം യു.എസ്​ സൈന്യം റദ്ദാക്കി
cancel

വാഷിങ്​ടൺ: തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ തയാറാകാത്തതിൽ പ്രതിഷേധിച്ച്​ പാകിസ്താന് പ്രഖ്യാപിച്ച 300 മില്യണ്‍ ഡോളറി​​​​െൻറ ധനസഹായം അമേരിക്കന്‍ സൈന്യം റദ്ദാക്കി. തീവ്രവാദ സംഘടനകളെ നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെടുന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ധനസഹായം നിര്‍ത്തലാക്കിയത്​.

യു.എസ്​ സൈന്യം പാകിസ്​താനു നൽകാനിരുന്ന ധനസഹായം അടിയന്തര പരിഗണന അർഹിക്കുന്ന കാര്യങ്ങൾക്ക്​ വേണ്ടി ചെലവഴിക്കുമെന്ന്​ പ​​​െൻറഗൺ വക്താവ്​ ലഫ്​.കേണൽ കോൺ ഫോൾക്​നെറെ ഉദ്ധരിച്ച്​ റോയിട്ടേഴ്‌സ് റിപ്പോർട്ട്​ ചെയ്​തു.

തീവ്രവാദ സംഘടനക​ളെ പാകിസ്​താൻ സഹായിക്കുന്നതിനെ ശക്തമായി എതിർക്കുന്നത്​ തുടരും. ദക്ഷിണേഷ്യന്‍ സൈനിക നീക്കത്തില്‍ പാകിസ്താ​​​​െൻറ പിന്തുണ കുറഞ്ഞതും ധനസഹായം നിര്‍ത്തലാക്കാന്‍ കാരണമായെന്ന് കോൺ ഫോൾക്​നെർ ​ പ്രസ്​താവനയിൽ വ്യക്തമാക്കി.

സഖ്യകക്ഷി ഫണ്ട് എന്ന പേരിലാണ് ഈ സഹായം പാകിസ്താന് നല്‍കാന്‍ തീരുമാനിച്ചത്. ഭീകരര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തയറായാല്‍ ഈ സഹായം നല്‍കാമെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. ഈ വര്‍ഷം ആദ്യമാണ് പാകിസ്താന് സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 5ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ​െമെക്ക് പോംപിയോ പാകിസ്താന്‍ സന്ദര്‍ശിച്ച്​ പ്രധാനമന്ത്രി ഇംറാൻ ഖാനുമായി കൂടിക്കാഴച നടത്താനിരിക്കെയാണ്​ ധനസഹായം നിർത്തലാക്കികൊണ്ടുള്ള തീരുമാനം.

അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളം ഒരുക്കുന്നുവെന്നാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ പാകിസ്താന്‍ നിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror groupsworld newsus militaryaid
News Summary - US military to cancel $300m in Pakistan aid over terror groups- World news
Next Story