മെക്സികോയുമായി കരാറുണ്ടാക്കി; അധിക നികുതി ചുമത്തില്ലെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: മെക്സികോക്ക് മേൽ അഞ്ച് ശതമാനം അധിക നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചുവെന്ന് അമേര ിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെ ന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. മെക്സികോയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന വിവരം ഡോണൾഡ് ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
മെക്സികോയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കരാറുണ്ടാക്കിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഇതോടെ മെക്സികോക്ക് മേൽ അധികനികുതി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കും ഗുണകരമാവുന്ന കരാറാണ് ഒപ്പിട്ടിരിക്കുന്നതെന്ന് മെക്സികോയും പ്രതികരിച്ചു.
കഴിഞ്ഞയാഴ്ചയാണ് മെക്സികോക്ക് മേൽ അധിക നികുതി ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. 5 ശതമാനം അധിക നികുതി ചുമത്താനായിരുന്നു തീരുമാനം. ഇത് കൃത്യമായ ഇടവേളകളിൽ വർധിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.