യു.എസ്-മെക്സിക്കൻ അതിർത്തിയിൽ അഭയാർഥികൾക്കെതിരെ മനുഷ്യാവകാശലംഘനം -എച്ച്.ആർ.ഡബ്ല്യു
text_fieldsവാഷിങ്ടൺ: യു.എസ്-മെക്സിക്കൻ അതിർത്തിയിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള അഭയാർഥികൾക്കെതിരെ ക്രൂരമായ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നതായി ഹ്യൂമൺ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. ഉറങ്ങാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതെയാണ് ഇവിടെ അഭയാർഥികളെ പാർപ്പിച്ചിരിക്കുന്നത്.
ചട്ടപ്രകാരം മൂന്നിൽ കൂടുതൽ ദിവസം അഭയാർഥികളെ തടങ്കലിൽ പാർപ്പിക്കരുതെന്നിരിക്കെ ഇത്തരത്തിൽ തടവിലിട്ട 100ലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചൂടകറ്റാൻ കമ്പിളിയുൾപ്പെടെ വസ്തുവകകൾ ഇടക്കു മാത്രമേ ഇവർക്ക് നൽകാറുള്ളൂ. സൈനികർ തെൻറ വസ്ത്രമോ പുതപ്പോ ഏതെങ്കിലും ഒന്ന് മാത്രം അണിയാൻ ആവശ്യപ്പെട്ടതായി അഭയാർഥികളിൽ ഒരാൾ പറഞ്ഞു.
കുളിക്കാൻ അനുവാദം നൽകിയില്ല, സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ നൽകിയില്ല എന്നിങ്ങനെ ആരോപണങ്ങളുമുണ്ട്. അതിശൈത്യത്തെ കൂടാതെ അതിർത്തിയിലെ സൈനികരുടെ ലൈംഗികാതിക്രമത്തിനുകൂടി സ്ത്രീകൾ ഇരയാകുന്നതും ഇവിടെ കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
