Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെ​ക്​​സി​ക്ക​ൻ...

മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ: ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ ട്രം​പ്​

text_fields
bookmark_border
മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ:  ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ ട്രം​പ്​
cancel

വാ​ഷി​ങ്​​ട​ൺ: കു​ടി​യേ​റ്റ​ക്കാ​രെ ത​ട​യാ​ൻ മെ​ക്സി​ക്ക​ന്‍ അ​തി​ര്‍ത്തി​യി​ല്‍ വ​ൻ​മ​തി​ല്‍ നി​ർ​മി​ക ്കാ​ന്‍ ഫ​ണ്ട്​ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ​ ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ ഭീ​ഷ​ണി. ഡെ​മോ​ക്രാ​റ്റി​ക്​ നേ​താ​ക്ക​ളു​മാ​യി ന​ട​ന്ന കൂ​ടി​ക് കാ​ഴ്​​ച​ക്കു​ ശേ​ഷ​മാ​യി​രു​ന്നു മാ​ധ്യ​മ​ങ്ങ​ളോ​ട്​ ട്രം​പി​​​െൻറ പ്ര​തി​ക​ര​ണം. ജ​ന​പ്ര​തി​നി​ധി സ​ഭ സ്​​പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യും ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്തു. ഭ​ര​ണ​സ്​​തം​ഭ​ന​മൊ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ട്രം​പ്​ വ​ഴ​ങ്ങി​യി​ല്ല.

മ​തി​ൽ നി​ർ​മി​ക്കു​മെ​ന്ന നി​ല​പാ​ട്​ മാ​റ്റാ​നും ത​യാ​റാ​യി​ല്ല. മ​തി​ലി​ന്​ 560 കോ​ടി ഡോ​ള​റി​​​െൻറ ഫ​ണ്ട്​ ആ​വ​ശ്യ​പ്പെ​ടു​ന്ന ബി​ല്ല്​ യു.​എ​സ്​ കോ​​ൺ​ഗ്ര​സ്​ പാ​സാ​ക്ക​ണ​മെ​ന്നാ​ണ്​ ട്രം​പ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നേ​ര​ത്തേ ഫ​ണ്ട്​ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ബി​ല്ല്​ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക്​ ഭൂ​രി​പ​ക്ഷ​മു​ള്ള സെ​ന​റ്റ്​ ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്ന്​ രാ​ജ്യം ഭാ​ഗി​ക ഭ​ര​ണ​സ്​​തം​ഭ​ന​ത്തി​ലേ​ക്ക്​ നീ​ങ്ങി. രാ​ജ്യ​ത്തി​​​െൻറ സു​ര​ക്ഷ​യാ​ണ് പ്ര​ധാ​ന​പ്പെ​ട്ട​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.
പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ജ​ന​പ്ര​തി​നി​ധി സ​ഭ മ​തി​ൽ നി​ർ​മാ​ണ​ത്തി​നൊ​ഴി​കെ​യു​ള്ള സാ​മ്പ​ത്തി​ക ബി​ല്ലു​ക​ൾ പാ​സാ​ക്കി. എ​ന്നാ​ൽ, മെ​ക്സി​ക്ക​ന്‍ മ​തി​ല്‍ നി​ർ​മാ​ണ ഫ​ണ്ട് ല​ഭി​ക്കാ​തെ ഒ​രു ബി​ല്ലി​ലും ഒ​പ്പി​ടി​ല്ലെ​ന്നാ​ണ്​ ട്രം​പി​​​െൻറ മു​ന്ന​റി​യി​പ്പ്. പ​ദ്ധ​തി​ക​ള്‍ക്ക് ത​ട​സ്സം നി​ന്നാ​ല്‍ ഭ​ര​ണ​സ്തം​ഭ​ന​മു​ണ്ടാ​ക്കു​മെ​ന്നും അ​ത് വ​ര്‍ഷ​ങ്ങ​ള്‍ നീ​ണ്ടു​നി​ന്നേ​ക്കാ​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ബി​ല്ലു​ക​ളി​ല്‍ ഒ​പ്പു​വെ​ക്കി​ല്ലെ​ന്ന ട്രം​പി​​​െൻറ നി​ല​പാ​ടി​നെ തു​ട​ര്‍ന്ന് ട്ര​ഷ​റി സ്തം​ഭ​നം നീ​ളു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഭ്യ​ന്ത​രം, ഗ​താ​ഗ​തം, കൃ​ഷി, നി​യ​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള ധ​ന​വി​ഹി​തം ന​ല്‍കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഡി​സം​ബ​ര്‍ 22 മു​ത​ല്‍ എ​ട്ടു​ല​ക്ഷം പേ​ര്‍ക്ക് ശ​മ്പ​ളം കി​ട്ടി​യി​ട്ടി​ല്ല. മ​തി​ല്‍ നി​ർ​മാ​ണ​ത്തി​നെ​തി​രെ നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.Sworld newsMexico border wallDonald Trump
News Summary - U.S.-Mexico Border Wall - World news
Next Story