Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസില്‍ ഇന്ത്യക്കാരുടെ  കടക്ക് തീവെക്കാന്‍ ശ്രമം

text_fields
bookmark_border
യു.എസില്‍ ഇന്ത്യക്കാരുടെ  കടക്ക് തീവെക്കാന്‍ ശ്രമം
cancel

വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്ളോറിഡയില്‍ ഇന്ത്യക്കാരുടെ പലചരക്കുകടക്ക് തീവെക്കാന്‍ ശ്രമം. മുസ്ലിംകളാണെന്ന് തെറ്റിദ്ധരിച്ചാണ് കടക്ക് തീവെക്കാന്‍ ശ്രമിച്ചതെന്ന് പിടിയിലായ റിച്ചാര്‍ഡ് ലോയിഡ്(64) പൊലീസിനോട് പറഞ്ഞു. ലോയിഡ് കടയുടെ വാതിലിനു മുമ്പില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതാണ് വിവരമറിഞ്ഞ് സ്ഥലത്തത്തെിയ പൊലീസ് കണ്ടത്. പൊലീസ് ഉടന്‍ തീയണച്ചതിനാല്‍ വലിയ നാശനഷ്ടം സംഭവിച്ചില്ല. ലോയിഡിന്‍െറ മാനസിക നില പരിശോധിക്കുമെന്നും സംഭവം വംശീയാക്രമണമാണോ എന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു.  കഴിഞ്ഞ ആഴ്ചകളില്‍ അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കു നേരെ നിരവധി വംശീയാക്രമണങ്ങള്‍ നടന്നിരുന്നു. ഫെബ്രുവരി 22ന് കാന്‍സസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിബോട്ലയെ മുന്‍ യു.എസ്. നാവിക ഉദ്യോഗസ്ഥന്‍ ആദം പ്യൂരിന്‍റണ്‍ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US Man Tries To Burn Indian-Americans' Store In Florida
Next Story