89കാരിയെ പീഡിപ്പിച്ചയാൾക്ക് 100 വർഷം തടവ്
text_fieldsവാഷിങ്ടൺ: യു.എസിലെ ഇലനോയിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 89 വയസ്സുകാരിയെ പീഡിപ്പിക്കുകയും മോഷണം നടത്തുകയും ചെയ്ത കേസിൽ 23കാരന് 100 വർഷം തടവുശിക്ഷ വിധിച്ചു. ഷികാഗോ വംശജനായ ടെവിൻ റെയ്നെയെയാണ് 100 വർഷത്തേക്ക് തടവിനു വിധിച്ചത്. ഡ്യൂപേജ് കൗണ്ടി കോടതിയിലെ ജഡ്ജി ബ്രിയാന ടെലൻറിേൻറതാണ് വിധി. 2015 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ റെയ്നെ തോക്കിൻ മുനയിൽ നിർത്തി അവരെ പീഡിപ്പിക്കുകയും ഇതിനു ശേഷം പണം പിൻവലിക്കുന്നതിനായി എ.ടി.എമ്മിലേക്ക് കാർ ഒാടിക്കാൻ നിർബന്ധിക്കുകയുമായിരുന്നു. വിചാരണക്കിടെ യഥാർഥ പ്രതി റെയ്നെയാണോ എന്ന് തിരിച്ചറിയാൻ വയോധികക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ, മറ്റു തെളിവുകളെല്ലാം ഇയാൾക്ക് എതിരായിരുന്നു.
