Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനമുക്ക്...

നമുക്ക് അതിജീവിക്കാനാകും; യു.എസിൽ നിന്നും മലയാളി വിദ്യാർഥി എഴുതുന്നു...

text_fields
bookmark_border
നമുക്ക് അതിജീവിക്കാനാകും; യു.എസിൽ നിന്നും മലയാളി വിദ്യാർഥി എഴുതുന്നു...
cancel

വാഷിങ്ടൺ: യു.എസിൽ കോവിഡ് 19 വ്യാപിക്കുന്നത് തുടരുമ്പോൾ അനുഭവം പങ്കുവെച്ച് മലയാളി വിദ്യാർഥി സ്മിത ജോർജ്. കെന്‍റ ക്കി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ സ്മിത യു.എസിലെ സാഹചര്യങ്ങൾ വിവരിക്കുന്നു:

ജനുവരിയിലാണ്​ ചൈനയിൽ കോവിഡ്​-19 സ്​ഥിരീകരിക്കുന്നത്​. ഞങ്ങളുടെ ലാബിൽ ചൈനയിൽ നിന്നു വന്ന രണ്ടുപേരുണ്ടായിരുന്നു. അന്നതിനെ കുറിച്ച്​ ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ഓ അത്​ ചൈനയില​ല്ലേ. അവിടെ ക്വാറൻറീൻ ഒക്കെയായല്ലോ. ഇവിടെയൊന്നും ഒരു പ്രശ്​നവുമുണ്ടാകില്ലല്ലോ എന്നായിരുന്നു അപ്പോൾ കരുതിയത്.

എന്നാൽ ചൈനക്കാർ എല്ലാ സ്​ഥലത്തും പോകുന്നുണ്ടെന്ന വിവരമറിഞ്ഞപ്പോൾ ലോകത്തി​​​​െൻറ എല്ലാ ഭാഗത്തേക്കും വൈറസ്​ എത്തുമെന്ന കാര്യം ഉറപ്പായി. ജനുവരി അവസാനമായപ്പോഴേക്കും കാലിഫോർണിയയിൽ ആദ്യ കോവിഡ്​ കേസ്​ റിപ്പോർട്ട്​ ചെയ്​തു. ‘‘ഇപ്പോൾ യു.എസിൽ കുറച്ചു കേസുകളേയുള്ളൂ. കുറച്ചു കഴിയു​േമ്പാഴേക്ക്​ സമൂഹ വ്യാപനമുണ്ടാകും. എല്ലാവരും കരുതിയിരിക്കണമെന്ന്​’’ സുഹൃത്തായ ഡോക്​ടർ പറഞ്ഞു.

ഫെബ്രുവരി ആയപ്പോഴേക്കും എല്ലാവരും ജാഗ്രരായി. കെന്‍റക്കിയിൽ മാർച്ച്​ ആറിനാണ്​ ആദ്യ കേസ്​ റിപ്പോർട്ട്​ ചെയ്​തത്​. അന്നു തന്നെ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചു. ഒരാഴ്​ചക്കുള്ളിൽ സ്​കൂളുകളും സർവരലാശാലകളും അടച്ചു. എല്ലാവരോടും വീട്ടിൽ പോയ്​ക്കോള്ളാൻ പറഞ്ഞു. ഗവേഷകരായതിനാൽ എല്ലാം അടച്ചുപൂട്ടി വീട്ടിലിരിക്കാനും പറ്റില്ല. അത്യാവശ്യമുള്ള ജോലികൾക്ക്​ ഷിഫ്​റ്റ്​ രീതിയിൽ സർവകലാശാലയിലേക്ക്​ വരാൻ അനുവാദം ലഭിച്ചു. ജോലികൾക്കിടയിൽ സാമൂഹിക അകലം പാലിക്കൽ നിർബന്ധമായിരുന്നു. ആരും കൂട്ടംകൂടി നിൽക്കാൻ പാടില്ല. ഇപ്പോൾ മുന്നൂറിലേറെ കേസുകൾ കെന്‍റക്കിയിലുണ്ട്​. സർക്കാരി​​​​െൻറ നിർദേശങ്ങൾ പാലിച്ചാണ്​ ജനങ്ങൾ കഴിയുന്നത്​. യു.എസിൽ ന്യൂയോർക്ക്​ പോലുള്ള സ്​ഥലങ്ങളിൽ സ്​ഥിതി വളരെ ഗുരുതരമാണ്​. ന്യൂയോർക്കിലെ രോഗികളാൽ ആശുപത്രികൾ നിറഞ്ഞിരിക്കുന്ന വിവരങ്ങളാണ്​ അറിയുന്നത്​. ദൈവം സഹായിച്ച്​ കെന്‍റക്കിയിൽ സ്​ഥിതി അത്രത്തോളം ഗുരുതരമായിട്ടില്ല.

ഓരോരോ സ്​റ്റേറ്റ്​ ഗവർണമ​​​െൻറുകളും സ്വീകരിച്ച മുൻകരുതൽ നടപടികൾക്കനുസരിച്ചാരിയിരിക്കും വൈറസി​​​​െൻറ വ്യാപനം. കേരളത്തിലെ പോലെ എന്നും വൈകുന്നേരം ക​​​െൻറക്കി സർക്കാരി​​​​െൻറ പത്രസമ്മേളനങ്ങൾ ഉണ്ടാകും. അഞ്ചേ് മര​ണമേ റിപ്പോർട്​ ചെയ്​തിട്ടുള്ളൂ. അതു പ്രായമായവരാണ്​. അവരിൽ തന്നെ പല അസുഖങ്ങളുമുള്ളവരുണ്ട്​. പൊതുഗതാഗതം വളരെ കുറവാണ്​. ശരിക്കും പറഞ്ഞാൽ പൂർണമായും ഷട്ട്​ഡൗൺ അല്ല. റസ്​റ്റാറൻറുകൾ അടച്ചെങ്കിലും ഹോംഡെലിവറി നിർബന്ധമാണ്​. ആളുകൾക്ക്​ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാം. സാമൂഹിക അകലം പാലിച്ച്​ പാർക്കുകളിൽ പോകാനും അനുമതിയുണ്ട്​.

കൂട്ടം കൂടി നിൽക്കാൻ പാടില്ല. വീടില്ലാത്തവർക്ക്​ താമസിക്കാൻ സർക്കാർ സംവിധാനങ്ങളുണ്ട്​. ചിലരെങ്കിലും ഈ നിർദേശങ്ങൾ പാലിക്കാത്തവരുണ്ട്​. അവരെ പൊലീസ്​ പിടികൂടി വീട്ടിൽ കയറ്റുന്നില്ല. ​ഏപ്രിൽ 30 വരെയാണ്​ നിലവിൽ നിയന്ത്രണങ്ങളുള്ളത്​. അത്​ നീട്ടാനാണ്​ സാധ്യത. ഒരു ഗവേഷക വിദ്യാർഥിയെന്ന നിലയിൽ കോവിഡ്​-19 മനുഷ്യനിർമിത വൈറസാണെന്ന്​ വിശ്വസിക്കുന്നില്ല. ഇതുവരെയുള്ള പഠനങ്ങൾ പറയുന്നതു പോലെ അത്​ മൃഗങ്ങളിൽ നിന്ന്​ മനുഷ്യരിലെത്തിയതാണ്​. ചൈനീസ്​ ​ൈവറസാണെന്ന പരാമർശമൊക്കെ ആദ്യം ചൈനീസ്​ വിദ്യാർഥികൾക്ക്​ നല്ല വിഷമം ഉണ്ടാക്കിയിരുന്നു. ലോകം മുഴുവൻ വൈറസി​​​​െൻറ ആക്രമണം നേരിടുകയാണല്ലോ. സർക്കാർ നിർദേശം കൃത്യമായി പാലിക്കുകയാണ്​ പോംവഴി. എത്രകാലം നീണ്ടുനിൽക്കുമെന്ന്​ പറയാനാകില്ല. എങ്കിലും അതിജീവിക്കാനാകുമെന്നാണ്​ പ്രതീക്ഷ.

സ്മിത ജോർജ്
ഗവേഷക വിദ്യാർഥി
കെന്‍റക്കി സർവകലാശാല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsUS Malayalee Student
News Summary - US Malayalee Student Describe US COVID-Kerala News
Next Story