'നന്മ' നോർത്ത് ഈസ്റ്റ് പിക്‌നിക് നടത്തി
text_fieldsമൊൺറോ, ന്യൂ ജേഴ്‌സി : ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, കണക്ടികട്, പെനിസിൽവാനിയ, ഡെലവർ തുടങ്ങിയ അമേരിക്കയുടെ നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിൽ നിന്നുള്ള മലയാളി കുടുംബങ്ങളുടെ സംഗമവും പിക്നിക്കും ന്യൂ ജേഴ്സിയിലെ 'തോംസൺ' പാർക്കിൽ വെച്ച് നടത്തി. പ്രവാസി മലയാളികളുടെ ഐക്യവും സ്നേഹവുമാണ് 'നന്മ'യുടെ ലക്ഷ്യമെന്നും അതിനായി കൂടുതൽ പ്രാദേശികഗ്രൂപ്പുകൾ ഇത്തരം സംഗമങ്ങൾ ഈദിനോടനുബന്ധിച്ചും മറ്റും നടത്തണമെന്നും 'നന്മ' പ്രസിഡന്‍റ് യു.എ നസീർ ഓർമിപ്പിച്ചു.
300ലധികം പേര് പങ്കെടുത്ത പരിപാടിയിൽ വിവിധ ടീമുകളായി തിരിഞ്ഞു വടംവലി, വോളിബാൾ, ഫുട്ബാൾ മത്സരങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി വിവിധ കലാ കായിക പരിപാടികളും നടത്തി.
ഇതാദ്യമായാണ് 'നന്മ' ഇത്തരമൊരു വിപുലമായൊരു സംഗമം സംഘടിപ്പിക്കുന്നത്. കടുത്ത വേനൽ ചൂടിന് മുന്നേയുള്ള ഈ സംഗമം, അമേരിക്കയിളെയും കാനഡയിലെയും മലയാളി മുസ്ലിം കുടുംബങ്ങൾക്ക് അവരവരുടെ നഗരങ്ങൾക്കപ്പുറത്തുള്ള സുഹൃത്തുക്കളെയും കുടുംബങ്ങളെയും കാണാനും പരിചയപ്പെടാനും ഉപകരിക്കുന്നതാണെന്നും, നോർത്ത് ഈസ്റ്റിനു പുറമെ മറ്റു റീജിയനുകളിലും സാധ്യമാകുമെങ്കിൽ സംയുക്ത അമേരിക്കൻ കാനേഡിയൻ സംഗമങ്ങളും നടത്താൻ 'നന്മ' ആഗ്രഹിക്കുന്നുണ്ടെന്നും സെക്രട്ടറി മെഹബൂബ് പറഞ്ഞു. മലയാളി മുസ്ലിംസ് ഓഫ് ന്യൂ ജേഴ്‌സി (MMNJ)യുടെ അതിഥികളായെത്തിയവർക്ക് നൗഫൽ, സമദ് പോനേരി എന്നിവർ നന്ദി പറഞ്ഞു
വാർത്ത തയാറാക്കിയത്: ഹാമിദ് കെന്‍റക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
