ഉത്തര കൊറിയയിലേക്ക് യാത്രവിലക്ക്: യു.എസ് സ്ഥിരീകരിച്ചു
text_fieldsവാഷിങ്ടൺ: പൗരന്മാർ ഉത്തര കൊറിയയിലേക്ക് യാത്രെചയ്യുന്നതിന് വിലക്കേർപ്പെടുത്തുന്നുവെന്ന റിപ്പോർട്ട് യു.എസ് സ്ഥിരീകരിച്ചു. സെപ്റ്റംബർ ഒന്നുമുതലാണ് വിലക്ക് പ്രാബല്യത്തിൽവരുകയെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വ്യക്തമാക്കി.
സെപ്റ്റംബർ മുതർ ഉത്തര കൊറിയയിലേക്ക് യാത്രചെയ്യുന്ന യു.എസ് പൗരന്മാരുടെ പാസ്പോർട്ട് റദ്ദാക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ പത്രപ്രവർത്തകർക്ക് മാത്രം ഇളവുനൽകും. ഉത്തര കൊറിയ ചാരവൃത്തിക്കുറ്റം ചുമത്തി തടവിലാക്കിയ അമേരിക്കൻ വിദ്യാർഥി ഒേട്ടാ വാംബിയർ കടുത്ത പീഡനമേറ്റ് മരണപ്പെട്ടേതാടെയാണ് യു.എസ് പൗരന്മാർക്ക് ആ രാജ്യം സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നത്.
