‘തിബത്തിന് സ്വയംഭരണാവകാശം നേടിക്കൊടുക്കുന്നതിനുള്ള ശ്രമങ്ങൾ വേണമെന്ന് പെലോസി’
text_fieldsവാഷിങ്ടൺ: തിബത്തൻ വിപ്ലവത്തിെൻറ 59ാം വാർഷികാഘോഷവേളയിൽ തിബത്തിന് അർഥവത്തായ സ്വയംഭരണാവകാശം നേടിക്കൊടുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ലോകരാജ്യങ്ങൾ പരിശ്രമിക്കണെമന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവ് നാൻസി പെലോസി പ്രസ്താവനയിൽ പറഞ്ഞു.
സാമ്പത്തിക താൽപര്യങ്ങൾ മുൻനിർത്തി ഇപ്പോൾ നമ്മൾ തിബത്തുകളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ലെങ്കിൽ, ലോകത്ത് മറ്റെവിടെയുമുള്ള മനുഷ്യാവകാശങ്ങെളക്കുറിച്ചും സംസാരിക്കാൻ നമുക്ക് അവകാശമില്ലെന്നും അവർ കൂട്ടിച്ചേർത്തു. 1949ലാണ് ചൈനീസ് സർക്കാർ തിബത്ത് കീഴടക്കിയത്. 1959ൽ തിബത്തിെൻറ ആത്മീയ നേതാവായ ദെലെലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തു. കൊടിയ മനുഷ്യാവകാശ ലംഘനങ്ങളാണ് തിബത്തൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക വികസനം നിരീക്ഷിക്കുന്നതിനായി തിബത്തിെൻറ തലസ്ഥാനമായ ലാസയിൽ ഒാഫിസ് തുറക്കാൻ യു.എസ് ശ്രമിക്കണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
