കശ്മീരിലെ ആശയവിനിമയ വിലക്ക് നീക്കണമെന്ന് യു.എസ് സാമജികർ
text_fieldsവാഷിങ്ടൺ: കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻ വലിക്കണമെന്ന് 14കോൺഗ്രസ് അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ മറ്റ് പൗരൻമാരെ പോലെ ജമ്മുകശ്മീരിലെ ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ മോദി പരിഗണിക്കണമെന്നും സാമാജികർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇന്തോ-യു.എസ് സാമാജിക പ്രമീള ജയപാൽ, കരോലിൻ മലോണി, െജറാൾഡ് കൊണോലി, ഇൽഹാൻ ഉമർ, ബാർബറ ലീ, ഗിൽബർട്ട് ആർ സിസ്നറോസ്, ജൂനിയർ ജൂഡി ചു, അൽ ഗ്രീൻ, സോ ലഫ്ഗ്രൻ, ആൻഡി ലെവിൻ, മൈക് ലെവിൻ, ജയിംസ് പി മക്ഗവേൺ, ജാൻ ഷകോവ്സ്കി,കാതീ പോർട്ടർ എന്നിവരാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തുവന്നത്.