മെക്സിക്കൻ അതിർത്തിയിൽ വന്മതിൽ; ട്രംപിന് തിരിച്ചടി
text_fieldsഓക്ലൻഡ്: പ്രതിരോധ ബജറ്റിൽ നിന്ന് 250 കോടി വകമാറ്റി മെക്സിക്കൻ അതിർത്തിയിൽ മത ിൽ പണിയാനുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നീക്കത്തിന് തിരിച്ചടി.
പണ ം വകമാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജികളിലാണ് ഓക്ലൻഡ് ജഡ്ജി ഹയ്വുഡ് ഗില്ലിയമിെൻറ വിധി. മതിൽ നിർമാണം പരിസ്ഥിതിക്കും ഭീഷണിയാണെന്നു ഹരജിയിൽ പറയുന്നുണ്ട്.
ഇതേവിഷയത്തിൽ യു.എസ് നയൻത് സർക്യൂട്ട് കോടതികളിൽ സമർപ്പിച്ച ഹരജികളിൽ അടുത്താഴ്ച വിധിപറയാനിരിക്കയാണ്. മതിൽപണിയാൻ ഫണ്ടനുവദിക്കാൻ ഡെമോക്രാറ്റുകൾ തടസ്സം നിന്നതിനെ തുടർന്ന് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.