ഇന്ത്യക്കാരായ അച്ഛനും മകനും മുങ്ങിമരിച്ചു
text_fieldsവാഷിങ്ടൺ: യു.എസിലെ മിഷിഗനിൽ ഇന്ത്യക്കാരായ അച്ഛനും മകനും പാർപ്പിടസമുച്ചയത്തിലുള്ള നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. നാഗരാജു സുെരപാളി (31), മൂന്നു വയസ്സുകാരനായ മകൻ അനന്ത് സുരെപാളി എന്നിവരാണ് മരിച്ചത്. ഇരുവരെയും ചൊവ്വാഴ്ച ചലനമറ്റ നിലയിൽ നീന്തൽക്കുളത്തിൽ കണ്ടെത്തുകയായിരുന്നുവെന്ന് നൊവി പൊലീസ് മേധാവി ഡേവിഡ് മൊളോയ് പറഞ്ഞു. നീന്തൽക്കുളത്തിെൻറ സമീപത്തുനിന്ന് കളിക്കുകയായിരുന്ന മകൻ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ രക്ഷിക്കാൻ കുളത്തിൽ ചാടിയ സുരെപാളിയും മുങ്ങിപ്പോയി.
ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ് സുരെപാളി. സോഫ്റ്റ്വെയർ എൻജിനീയറായ അദ്ദേഹം മൂന്നു വർഷം മുമ്പാണ് ഭാര്യ ബിന്ദുവിനോടൊപ്പം (29) യു.എസിലെത്തിയത്. ഇന്ത്യയിലെ കുടുംബത്തെ വിവരമറിയിക്കാനും സംസ്കാര ചടങ്ങുകൾ നടത്താനും അന്വേഷണോദ്യോഗസ്ഥരും ബന്ധുക്കളും ചേർന്ന് ഷികാഗോയിലെയും ന്യൂയോർക്കിലെയും കോൺസുലേറ്റ് ജനറലുമായി ബന്ധപ്പെട്ടുവരുകയാണ്. സുെരപാളിയുടെ സുഹൃത്തുക്കളും സംസ്കാര ചടങ്ങിനും മറ്റുമുള്ള തുക ഒാൺലൈനിലൂടെ സമാഹരിക്കാൻ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
