Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊവിഡ്​-19:...

കൊവിഡ്​-19: യാത്രാവിലക്ക്​ കർശനമാക്കി യു.എസ്​

text_fields
bookmark_border
donald-trump
cancel

വാഷിങ്​ടൺ: കൊവിഡ്​-19 വൈറസ്​ ബാധിച്ച്​ ഒരാൾ മരിച്ചതോടെ യാത്രവിലക്ക്​ കർശനമാക്കി അമേരിക്ക. ഇറാൻ, ഇറ്റലി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ ബാധിക്കുന്ന പുതിയ യാത്രവിലക്ക്​ അമേരിക്ക പ്രഖ്യാപിച്ചു. ഇറാനിൽ നിന്നുള്ള യാത്രവിലക്ക്​ 14 ദിവസത്തേക്ക്​ കൂടി ദീർഘിപ്പിച്ചതായി വൈസ്​ പ്രസിഡൻറ്​ മൈക്ക്​ പെൻസ്​ പറഞ്ഞു.

കൊറോണ ബാധ റിപ്പോർട്ട്​ ചെയ്​ത ഇറ്റലി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലേക്ക്​ അമേരിക്കൻ പൗരൻമാർ യാത്ര നടത്തരു​െതന്നും നിർദേശിച്ചിട്ടുണ്ട്​. ചൈനയിൽ നിന്ന്​ വരുന്നവർക്ക്​ യു.എസ്​ നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ്​അമേരിക്കയിൽ കോവിഡ്​ 19 (കൊറോണ വൈറസ്​) ബാധിച്ച്​ ഒരാൾ മരിച്ചത്​. കാലിഫോർണിയ, ഒറിഗോൺ, വാഷിങ്​ടൺ നഗരങ്ങളിലാണ്​ വൈറസ്​ ബാധ നിലവിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAmericasmalayalam newscorona virusCovid 19
News Summary - US imposes new travel restrictions after first coronavirus death-India news
Next Story