ഗ്രീൻകാർഡ് പരിധി ഒഴിവാക്കാൻ യു.എസ് പ്രതിനിധിസഭയുടെ പച്ചക്കൊടി
text_fieldsവാഷിങ്ടൺ: യു.എസിൽ സ്ഥിരതാമസത്തിന് അനുമതി നൽകുന്ന ഗ്രീൻ കാർഡ് അപേക്ഷയിൽ മറ ്റുരാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന പരിധി ഒഴിവാക്കാൻ ജനപ്രതിനിധി സഭയുടെ പച്ചക്കൊടി. ഒരു സാമ്പത്തിക വർഷം നൽകുന്ന ഗ്രീൻകാർഡുകളുടെ ആകെ എണ്ണത്തിെൻറ ഏഴു ശതമാനത്തിൽ കൂടുതൽ ഒരു രാജ്യത്തു നിന്നുള്ളവർക്ക് നൽക്കാൻ കഴിയിെല്ലന്നാണ് നിലവിലെ യു.എസ് കുടിയേറ്റ നിയമം.
ഈ പരിധി എടുത്തുകളയാനുള്ള പ്രമേയമാണ് ജനപ്രതിനിധി സഭയിൽ പാസാക്കിയത്. ഇന്ത്യയെപോലുള്ള രാജ്യങ്ങളിലെ ഉന്നത ഐ.ടി ബിരുദംനേടിയ യുവാക്കൾക്ക് പ്രതീക്ഷപകരുന്ന വാർത്തയാണിത്.
എച്ച്1ബി വിസയിൽ യു.എസിലെത്തുന്ന ഇന്ത്യക്കാർക്ക് ഗ്രീൻകാർഡിന് അപേക്ഷിക്കാൻ ഈ പരിധി തിരിച്ചടിയായിരുന്നു. ബില്ല് പാസാക്കിയതിൽ ഇന്ത്യൻ ഐ.ടി പ്രഫഷനലുകൾ ആഹ്ലാദം പ്രകടിപ്പിച്ചു. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗ്രീൻകാർഡ് അപേക്ഷകരുള്ളത് ചൈനയിൽ നിന്നാണ്.
ബില്ല് നിയമമായാൽ ഒരു വർഷം അനുവദിക്കുന്ന കുടുംബ കുടിയേറ്റ വിസകളുടെ എണ്ണം ഏഴുശതമാനത്തിൽനിന്ന് 15 ശതമാനമായി വർധിക്കും. അതോടൊപ്പം ഉന്നതപ്രഫഷനുകൾക്ക് ഏർപ്പെടുത്തിയ ഏഴുശതമാനമെന്ന പരിധി ഇല്ലാതാകുകയും ചെയ്യും. റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റിൽ കൂടി ബില്ല് പാസാക്കിയതിനുശേഷം പ്രസിഡൻറിെൻറ അനുമതിക്കായി സമർപ്പിക്കും.