Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസാ​ഹ​സി​ക...

സാ​ഹ​സി​ക യാ​ത്ര​ക്കി​ടെ 500 അ​ടി മു​ക​ളി​ൽ​നി​ന്ന്​ വീ​ണ യു​വ​തി മ​രി​ച്ചു

text_fields
bookmark_border
സാ​ഹ​സി​ക യാ​ത്ര​ക്കി​ടെ 500 അ​ടി മു​ക​ളി​ൽ​നി​ന്ന്​ വീ​ണ യു​വ​തി മ​രി​ച്ചു
cancel
സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ: മ​ല​മു​ക​ളി​ലേ​ക്കു​ള്ള സാ​ഹ​സി​ക യാ​ത്ര​ക്കി​ടെ 500 അ​ടി ഉ​യ​ര​ത്തി​ൽ​നി​ന്നു വീ​ണ ്​ യു​വ​തി മ​രി​ച്ചു. യു.​എ​സി​ലെ യോ​സ്മൈ​റ്റ് വാ​ലി​യി​ലു​ള്ള ഹാ​ഫ്ഡോ​മി​ൽ ചെ​ങ്കു​ത്താ​യ മ​ല​മു​ക​ളി​ലേ​ക്കു ക​യ​റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഡാ​നി​യ​ൽ ബെ​ന്ന​റ്റി​​െൻറ (29) ദാ​രു​ണാ​ന്ത്യം.

വ​ർ​ഷം​തോ​റും ആ​യി​ര​ക്ക​ണ​ക്കി​നു സാ​ഹ​സി​ക യാ​ത്രി​ക​ർ എ​ത്താ​റു​ള്ള പ്ര​ദേ​ശ​മാ​ണ്​ ഹാ​ഫ്ഡോം. കാ​ൽ​ന​ട​യാ​യി 4800 അ​ടി മു​ക​ളി​ലെ​ത്തി​യാ​ൽ രാ​ജ്യ​ത്തി​​െൻറ മ​നോ​ഹ​ര കാ​ഴ്ച കാ​ണാം. സ​ഞ്ചാ​രി​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. യോ​സ്മൈ​റ്റ് വാ​ലി​യി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ പ്ര​ദേ​ശ​മാ​ണ്​ ഹാ​ഫ്ഡാം. 4800 അ​ടി മു​ക​ളി​ലെ​ത്താ​ൻ 17 മൈ​ൽ ദൂ​രം ന​ട​ക്ക​ണം.
Show Full Article
TAGS:US Hiker falls half dome 
News Summary - US Hiker Falls 500 Feet From Cliff In US National Park
Next Story