ആഡംബര വിമാന വിവാദം: യു.എസ് ആരോഗ്യ സെക്രട്ടറി രാജിവെച്ചു
text_fieldsവാഷിങ്ടൻ: യു.എസ് ആരോഗ്യ സെക്രട്ടറി ടോം പ്രൈസ് രാജിവെച്ചു. സര്‍ക്കാര്‍ ആവശ്യത്തിന് ആഡംബര വിമാനം ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് രാജി.
സര്‍ക്കാറുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ചിലവേറിയ പ്രൈവറ്റ് ചാര്‍ട്ടര്‍ വിമാനം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. ഇതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ടോം പ്രൈസ് രാജിവെച്ചത്.
മെയ് മുതൽ 26 സ്വകാര്യ ആഡംബര വിമാനം ഉപയോഗിച്ചുവെന്നും 400,000 ഡോളർ ഇതിനു ചെലവു വന്നുവെന്നും ടോം പ്രൈസ് കുറ്റസമ്മതം നടത്തി.
പ്രൈസ് നിരാശപ്പെടുത്തിയെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് രാജി പ്രഖ്യാപനം. പ്രൈസിന്റെ രാജി സ്വീകരിച്ചതായി വൈറ്റ് ഹൌസ് അറിയിച്ചു. എന്നാല്‍ എല്ലാകാര്യങ്ങള്‍ക്കും നന്ദി പറഞ്ഞായിരുന്നു പ്രൈസിെൻറ വിടവാങ്ങല്‍. പകരം വകുപ്പിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായ ഡൊണ്‍ റൈറ്റിനെ ആക്ടിംഗ് സെക്രട്ടറിയായി നിയമിച്ചു.
