Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്​ മു​ൻ...

യു.​എ​സ്​ മു​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഹാ​രോ​ൾ​ഡ്​ ബ്രൗ​ൺ അ​ന്ത​രി​ച്ചു

text_fields
bookmark_border
യു.​എ​സ്​ മു​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഹാ​രോ​ൾ​ഡ്​ ബ്രൗ​ൺ അ​ന്ത​രി​ച്ചു
cancel

വാ​ഷി​ങ്​​ട​ൺ: ജി​മ്മി കാ​ർ​ട്ട​റു​ടെ ഭ​ര​ണ​കാ​ല​ത്ത്​ യു.​എ​സ്​ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഹാ​രോ​ൾ​ഡ്​ ബ്രൗ​ൺ അ​ന്ത​രി​ച്ചു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 91 വ​യ​സ്സാ​യി​ രു​ന്നു. ആ​ണ​വ​ശാ​സ്​​ത്ര​ജ്​​ഞ​നാ​യി​രു​ന്ന ബ്രൗ​ൺ ആ​ണ്​ പ​​െൻറ​ഗ​ണി​ൽ ആ​യു​ധ​ങ്ങ​ൾ ആ​ധു​നി​കീ​ക​രി​ക്ക ു​ന്ന​തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

അ​തി​സൂ​ക്ഷ്​​മ ല​ക്ഷ്യ​ങ്ങ​ളെ പോ​ലും ഭേദിക്കു​ന്ന ക്രൂ​യി​​സ്​ മി​സൈ​ലു​ക​ളും ചാ​ര​വൃ​ത്തി​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന വി​മാ​ന​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​നാ​യു​ള്ള ഉ​പ​ഗ്ര​ഹ​ങ്ങ​ളും മെ​ച്ച​പ്പെ​ട്ട ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ക​സി​പ്പി​ച്ച​ത്​ ഇ​ദ്ദേ​ഹ​ത്തി​​​െൻറ കാ​ല​ത്താ​ണ്. ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ​യും എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച്​ സൈ​നി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബ​ജ​റ്റി​ൽ കൂ​ടു​ത​ൽ വി​ഹി​തം നീ​ക്കി​വെ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തു.

അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ സോ​വി​യ​റ്റ്​ യൂ​നി​യ​ൻ അ​ധി​നി​വേ​ശം ന​ട​ത്തി​യ​പ്പോ​ഴും ഇ​റാ​ൻ ബ​ന്ദി​പ്ര​ശ്​​ന​വും ഇ​ദ്ദേ​ഹം പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കു​േ​മ്പാ​ഴാ​ണ്. ഇ​റാ​ൻ ബ​ന്ദി​ക​ളാ​ക്കി​യ യു.​എ​സ്​ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്​​തു. 1980 ഏ​പ്രി​ലി​ൽ ര​ക്ഷാ​ദൗ​ത്യ​ത്തി​നാ​യി പോ​യ ഹെ​ലി​കോ​പ്ട​റു​ക​ളി​ലൊ​ന്ന്​ കി​ഴ​ക്ക​ൻ ഇ​റാ​നി​ൽ ടാ​ങ്ക​ർ വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച്​ ത​ക​ർ​ന്ന്​ എ​ട്ട്​ യു.​എ​സ്​ ജീ​വ​ന​ക്കാ​ർ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​​​െൻറ ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​െ​ല ക​റു​ത്ത അ​ധ്യാ​യ​മാ​യി ഇൗ ​സം​ഭ​വം സ്​​റ്റാ​ർ സ്​​പാ​ങ്കി​ൾ​ഡ്​ സെ​ക്യൂ​രി​റ്റി എ​ന്ന പു​സ്​​ത​ക​ത്തി​ൽ അ​ദ്ദേ​ഹം വി​വ​രി​ക്കു​ന്നു​ണ്ട്.

ഇ​റാ​ൻ വി​പ്ല​വ​ത്തെ തു​ട​ർ​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട രി​സ ഷാ ​പ​ഹ്​​ല​വി​ക്ക്​ ജി​മ്മി കാ​ർ​ട്ട​ർ യു.​എ​സി​ൽ​ അ​ഭ​യം കൊ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഏ​താ​നും ഇ​റാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ 1979 ന​വം​ബ​റി​ൽ തെ​ഹ്‌​റാ​നി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി ഉ​പ​രോ​ധി​ച്ചു. 53 ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നേ​യും ബ​ന്ദി​ക​ളാ​ക്കി​യ സം​ഭ​വ​മാ​ണ് ഇ​റാ​ൻ ബ​ന്ദി പ്ര​ശ്നം. ച​ർ​ച്ച​ക​ളെ തു​ട​ർ​ന്നാ​ണ്‌ 444 ദി​വ​സ​ത്തെ പ്ര​ശ്നം അ​വ​സാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsUS Former Defense SecretoryHarold Brown
News Summary - US Former Defense Secretory Died - World News
Next Story