Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightലോക​ാരോഗ്യ...

ലോക​ാരോഗ്യ സംഘടനയിൽനിന്ന്​ അമേരിക്ക ഒൗദ്യോഗികമായി പിന്മാറി

text_fields
bookmark_border
ലോക​ാരോഗ്യ സംഘടനയിൽനിന്ന്​ അമേരിക്ക ഒൗദ്യോഗികമായി പിന്മാറി
cancel

വാഷിങ്​ടൺ: കോവിഡ്​ വ്യാപനവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെ ലോകാരോഗ്യ സംഘടനയിൽനിന്ന്​ ഔദ്യോഗികമായി പിൻമാറാൻ അമേരിക്കയുടെ തീരുമാനം. യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗുട്ടറസിനെ അമേരിക്കയുടെ ഔദ്യോഗിക തീരുമാനം അറിയിച്ചു. 
അമേരിക്ക ലോകാരോഗ്യ സംഘടനയിൽനിന്ന്​ പിന്മാറാൻ നോട്ടീസ്​ നൽകിയ വിവരം യു.എൻ സെക്രട്ടറി ജനറലിൻെറ വക്താവ്​ സ്​ഥിരീകരിച്ചു. പിൻമാറ്റം 2021 ജൂലൈ ആറിന്​ പ്രാബല്യത്തിൽ വരും. 

അമേരിക്ക ലോകാരോഗ്യ സംഘടനക്ക്​ നൽകിവരുന്ന സാമ്പത്തിക സഹായം പിൻവലിക്കുമെന്ന പ്രസിഡൻറ്​ ​േഡാണൾഡ്​ ട്രംപിൻെറ ഭീഷണിക്ക്​ പിന്നാലെയാണ്​ യു.എസിൻെറ പിൻമാറ്റം. പിൻമാറ്റം സാധ്യമാകുന്നതോടെ സാമ്പത്തിക സഹായവും നിലച്ചേക്കും.  

ലോകാരോഗ്യ സംഘടനക്ക്​ ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകിവരുന്ന രാജ്യമാണ്​ അമേരിക്ക. 3000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ്​ അമേരിക്ക നൽകിവന്നിരുന്നത്​. മൊത്തം സംഘടനക്ക്​ ലഭിക്കുന്ന തുകയുടെ 15 ശതമാനം. കോവിഡ്​ ബാധയെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ലോകാരോഗ്യ സംഘടനക്ക്​ അറിവുണ്ടായിരുന്നുവെന്നും ചൈനക്ക്​ വേണ്ടി ഇതു മറച്ചുവെച്ചെന്നും നേരത്തേ ട്രംപ്​ കുറ്റപ്പെടുത്തിയിരുന്നു. 

കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻവർധനയുണ്ടായ സാഹചര്യത്തിൽ ഡോണൾഡ്​ ട്രംപ്​ ലോകാരോഗ്യ സംഘടനക്കെതിരെ രംഗത്തെത്തിയിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uswhocovid 19
News Summary - US Formally Withdraws From WHO -World news
Next Story