Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖത്തർ പ്രതിസന്ധി:...

ഖത്തർ പ്രതിസന്ധി: ടില്ലേഴ്​സൺ ​കുവൈത്തിൽ നേതാക്കളെ കാണും

text_fields
bookmark_border
ഖത്തർ പ്രതിസന്ധി: ടില്ലേഴ്​സൺ ​കുവൈത്തിൽ നേതാക്കളെ കാണും
cancel

വാ​ഷി​ങ്​​ട​ൺ: ഖ​ത്ത​ർ പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​രം തേ​ടി കു​വൈ​ത്തി​ലെത്തുന്ന യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി റെ​ക്​​സ്​ ടി​ല്ലേ​ഴ്​​സ​ൺ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി സംഭാഷണം നടത്തും. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ മ​റ്റു രാ​ഷ്​​ട്ര നേ​താ​ക്ക​ളു​മാ​യും ചർച്ചകൾ ന​ട​ത്തു​മെ​ന്നാ​ണ്​ സൂ​ച​ന. 
സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ബ​ഹ്​​റൈ​ൻ, ഇൗ​ജി​പ്​​ത്​ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ജൂ​ൺ അ​ഞ്ചി​നാ​ണ്​ ഖ​ത്ത​റു​മാ​യി ബ​ന്ധം വി​ച്ഛേ​ദി​ച്ച​ത്. ക​ര, നാ​വി​ക, വ്യോ​മ ഉ​പ​രോ​ധ​വും പ്ര​ഖ്യാ​പി​ച്ചു. 

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ​ നാ​ലു രാ​ജ്യ​ങ്ങ​ൾ ജൂ​ൺ 22ന്​ 13 ​ഇ​ന നി​ബ​ന്ധ​ന​ക​ൾ ഖ​ത്ത​റി​നു മു​ന്നി​ൽ വെ​ച്ചെ​ങ്കി​ലും അ​വ​ർ ത​ള്ളി. തീ​വ്ര​വാ​ദ​ത്തി​ന്​ ഖ​ത്ത​ർ പ​ണം ന​ൽ​കു​ന്നു​വെ​ന്നാ​ണ്​ ഇ​വ​ർ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന ആ​രോ​പ​ണം. ആ​രോ​പ​ണം അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ ഖ​ത്ത​ർ പ​റ​യു​ന്നു. പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കാ​തെ അ​വ​സാ​നി​പ്പി​ക്കാ​ൻ രം​ഗ​ത്തു​ള്ള കു​വൈ​ത്ത്​ മ​ധ്യ​സ്​​ഥ ശ്ര​മ​ങ്ങ​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി​യു​ടെ സ​ന്ദ​ർ​ശ​നം. 
11,000 സൈ​നി​ക​രു​ടെ സ്​​ഥി​ര​സാ​ന്നി​ധ്യ​മു​ള്ള യു.​എ​സ്​ സെ​​ൻ​ട്ര​ൽ ക​മാ​ൻ​ഡ്​ ഖ​ത്ത​റി​ലെ അ​ൽ​​ഉ​ബൈ​ദി​ലാ​ണ്. 100 വി​മാ​ന​ങ്ങ​ൾ വ​രെ ഇ​വി​ടെ​നി​ന്ന്​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശേ​ഷി​യു​ണ്ട്.

ഖ​ത്ത​ർ പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ​അ​തി​യ്യ​യു​മാ​യി യു.​എ​സ്​ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജിം ​മാ​റ്റി​സ്​ ക​ഴി​ഞ്ഞ ദി​വ​സം വി​ഷ​യം ച​ർ​ച്ച​െ​ച​യ്​​തി​രു​ന്നു. പ്ര​തി​സ​ന്ധി എ​ളു​പ്പ​ത്തി​ൽ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar crisisU.S.foreign chiefTillerson
News Summary - U.S. foreign chief Tillerson arrives in Gulf for talks on Qatar crisis
Next Story