You are here

യു.​എ​സ്​ സെനറ്റിൽ ഒത്തുതീർപ്പായില്ല; സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ സ്​​തം​ഭി​ച്ചു

  • ​പ്രതിസന്ധി പ​രി​ഹ​രി​ക്കാ​ൻ ‘ന്യൂ​ക്ലി​യ​ർ ഒാ​പ്​​ഷ​ൻ’ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ട്രം​പ്​

23:32 PM
22/01/2018
us-finance-crysis
ന്യൂയോർകിലെ ‘സ്വാ​ത​ന്ത്ര്യ പ്ര​തി​മ’യുടെ സമീപത്ത്​ സർക്കാർ സേവനങ്ങൾ താൽകാലികമായി നിർത്തിവെച്ചതായി അറിയിച്ച്​ സ്​ഥാപിച്ച ബോർഡ്​

വാ​ഷി​ങ്​​ട​ൺ: ധ​ന​ബി​ൽ പാ​സാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി നീ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഞാ​യ​റാ​ഴ്​​ച​യും പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച യു.​എ​സി​െ​ല വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി ബി​ൽ പാ​സാ​ക്കാ​നു​ള്ള  ശ്ര​മ​ത്തി​​​െൻറ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ തീ​രു​മാ​നി​ച്ച വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്നി​ല്ല. ഇ​ത്​ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്​​ച ന​ട​ന്ന സെ​ന​റ്റ്​ യോ​ഗ​ത്തി​ൽ കു​ടി​യേ​റ്റ വി​ഷ​യ​ത്തി​ലാ​ണ്​ ഡെ​മോ​ക്രാ​റ്റു​ക​ളും റി​പ്പ​ബ്ലി​ക്ക​ൻ​സും ത​മ്മി​ൽ പ്ര​ധാ​ന​മാ​യും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യ​ത്.

പ്ര​തി​സ​ന്ധി കാ​ര​ണം പ്ര​വൃ​ത്തി വാ​ര​ത്തി​ലെ ആ​ദ്യ ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്​​ച ആ​യി​ര​ക്ക​ണ​ക്കി​ന്​ വ​രു​ന്ന യു.​എ​സ്​ ഫെ​ഡ​റ​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നാ​യി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന്​ വ​രു​ന്ന ഇ​വ​ർ​ക്ക്​ ശ​മ്പ​ളം ല​ഭി​ക്കാ​തെ വീ​ട്ടി​ലി​രി​ക്കേ​ണ്ട അ​വ​സ്​​ഥ​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ അ​വ​ശ്യ സേ​വ​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി ബാ​ധി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, രാ​ജ്യ​ത്തെ പ്ര​ധാ​ന ടൂ​റി​സ്​​റ്റ്​​ കേ​ന്ദ്ര​ങ്ങ​ളും മ്യൂ​സി​യ​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ലോ​ക​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന ‘സ്വാ​ത​ന്ത്ര്യ പ്ര​തി​മ’​യ​ട​ക്കം ക​ഴി​ഞ്ഞ​ദി​വ​സം തു​റ​ന്നു​ന​ൽ​കി​യി​ല്ല. എന്നാൽ ‘സ്വാ​ത​ന്ത്ര്യ പ്ര​തി​മ’ തുറന്നുനൽകാൻ നടപടി സ്വീകരിക്കുമെന്ന്​ ന്യൂയോർക്​ ഗവർണർ അറിയിച്ചു.

അ​തി​നി​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ‘ന്യൂ​ക്ലി​യ​ർ ഒാ​പ്​​ഷ​ൻ’ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ട്വി​റ്റ​റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ൽ പാ​സാ​കാ​ൻ സെ​ന​റ്റ്​ അം​ഗ​ങ്ങ​ളി​ലെ 60 പേ​രു​ടെ പി​ന്തു​ണ വേ​ണ​മെ​ന്ന നി​യ​മ​ത്തെ മാ​റ്റു​ന്ന രീതിയാണി​ത്. ഇ​ത്​ തി​ര​ഞ്ഞെ​ടു​ത്താ​ൽ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ പി​ന്തു​ണ​യി​ല്ലാ​തെ പാ​സാ​കു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, സെ​ന​റ്റ്​ ഭൂ​രി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ നേ​താ​വ്​ മി​ച്ച്​ മ​ക്​​കേ​ണ​ൽ ഇ​ത്​ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ യു.​എ​സ്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇൗ ​രീ​തി സ്വീ​ക​രി​ച്ചാ​ലും 51 വോ​ട്ടു​ക​ൾ റി​പ്പ​ബ്ലി​ക്ക​ൻ​സ്​ നേ​ടേ​ണ്ടി​വ​രും. ഇ​ത്​ ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ലും സം​ശ​യ​മു​ണ്ട്.

അ​വ​സാ​ന​മാ​യി 2013ലാ​ണ്​ സ​മാ​ന​മാ​യ രീ​തി​യി​ൽ സ​ർ​ക്കാ​ർ സ്​​തം​ഭി​ച്ച അ​വ​സ്​​ഥ അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ​ത്. 16 ദി​വ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ ​അ​ന്ന്​ പ്ര​തി​സ​ന്ധി നീ​ങ്ങി​യ​ത്.

COMMENTS