വാവെയ്ക്കും കമ്പനി സി.എഫ്.ഒക്കുമെതിരെ യു.എസ് കേസെടുത്തു
text_fieldsവാഷിങ്ടൺ: ചൈനീസ് ടെലിേകാം കമ്പനിയായ വാവെയ്ക്കും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ മേധാവി മെങ് വാൻഷുവിനെതിരെ യു.എസ് കേസെടുത്തു. ചൈനയെ ചാരപ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്നു, യു.എസ് കമ്പനിയായ ടി മൊബൈല ിന്‍റെ സാങ്കേതിക വിദ്യ മോഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വാവെയ് കമ്പനിക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
അമേരിക്കയിലെ ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് ഉപരോധമേര്‍പ്പെടുത്തിയ ഇറാന്‍, ഉത്തരകൊറിയ എന്നി രാജ്യങ്ങളുമായി ഇടപാടുകള്‍ നടത്തിയതിനാണ് വാവെയ് ഉപമേധാവി കൂടിയായ മെങ് വാങ്ഷുവിനെതിരെ കേസെടുത്തിരിക്കുന്നത്.
ഉപരോധം നിലനില്‍ക്കെ ഇറാനിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റി അയച്ച കേസില്‍ മെങ് വാന്‍ഷു കാനഡയില്‍ കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു. എന്നാൽ ചൈനയുടെ സമ്മർദങ്ങൾക്കൊടുവിൽ മോചിപ്പിക്കുകയായിരുന്നു. വാങ്ഷുവിന്‍റെ അറസ്റ്റ് സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ ചൈനയിലെ കനേഡിയന്‍ അംബാസിഡറെ കഴിഞ്ഞ ദിവസം സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
