യമനിൽ സഖ്യസേനയുടെ യുദ്ധവിമാനങ്ങള്ക്ക് ഇന്ധനം നല്കുന്നത് യു.എസ് നിർത്തുന്നു
text_fieldsവാഷിങ്ടണ്: യമനിൽ സഖ്യസേനയുടെ യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നൽകുന്നത് അവസാനിപ്പിക്കാന് യു.എസ് തീരുമാനിച്ചു. യുദ്ധത്തിൽ നിരവധി സിവിലിയന്മാർ കൊല്ലപ്പെട്ടതിെൻറ പേരില് അന്താരാഷ്ട്ര തലത്തിൽ വിമര്ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് യു.എസ് നടപടി.
സ്വതന്ത്രമായി വിമാനങ്ങളിൽ ഇന്ധനം നിറക്കാനുള്ള സൗദിയുടെ നീക്കത്തെ യു.എസ് സ്വാഗതം ചെയ്തു. യുദ്ധവിമാനങ്ങളില് ഇന്ധനം നിറക്കുന്നതിനായി സൗദിക്ക് ആറ് എയര്ബസ് 330 എം.ആര്.ടി.ടികള് ഉള്പ്പെടെ 23 വിമാനങ്ങളുടെ സന്നാഹമുണ്ട്. ഇതിനു പുറമെ ആറ് എയര്ബസ് വിമാനങ്ങള് യു.എ.ഇക്കുമുണ്ട്.
യമനില് നാലുവര്ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ യു.എന് നേതൃത്വത്തിൽ ശ്രമം തുടരുന്നതിെൻറ ഭാഗമായി യു.എസും ബ്രിട്ടനും കഴിഞ്ഞമാസം വെടിനിര്ത്തലിന് ആഹ്വാനം ചെയ്തിരുന്നു.
നാലുവര്ഷത്തിനിടെ 10,000ത്തിലേറെ ആളുകളെ കൊലപ്പെടുത്തിയ യുദ്ധം കടുത്ത മനുഷ്യാവകാശ ധ്വംസനമെന്ന തരത്തില് ചര്ച്ചയായിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
