Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്​...

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ: റോ​ബ​ർ​ട്ട്​ മു​ള്ള​ർ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചു

text_fields
bookmark_border
യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ:  റോ​ബ​ർ​ട്ട്​ മു​ള്ള​ർ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചു
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ച്​ ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​ യി ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​​െൻറ പൂ​ർ​ണ റി​പ്പോ​ർ​ട്ട്​ പ്രത്യേക ദൂതൻ റോ​ബ​ർ​ട്ട്​ മു​ള്ള​ർ അ​റ്റോ​ ണി ജ​ന​റ​ലി​നു സ​മ​ർ​പ്പി​ച്ചു.

ക​രി​വാ​രി​ത്തേ​ക്കു​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടാ​ണി​തെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പും, പ്ര​സി​ഡ​ൻ​റി​​െൻറ ഇം​പീ​ച്ച്​​മ​െൻറി​ലേ​ക്ക്​ വ​ഴി​തു​റ​ക്കു​ന്ന​താ​ണി​തെ​ന്ന്​​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യും പ്ര​തി​ക​രി​ച്ചു.
ര​ഹ​സ്യ റി​പ്പോ​ർ​ട്ടാ​ണി​തെ​ന്ന്​ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും സം​ഗ്ര​ഹം ഉ​ട​ൻ കോ​​ൺ​ഗ്ര​സി​നു കൈ​മാ​റു​മെ​ന്ന്​ അ​റ്റോ​ണി ജ​ന​റ​ൽ ബി​ൽ ബാ​ർ അ​റി​യി​ച്ചു. റി​പ്പോ​ർ​ട്ടി​​െൻറ സം​ഗ്ര​ഹ​ത്തെ​ക്കു​റി​ച്ച്​ അ​റി​യി​ല്ലെ​ന്ന്​ വൈ​റ്റ്​​ഹൗ​സും പ്ര​തി​ക​രി​ച്ചു.

2017 മു​ത​ൽ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്​ മു​ള്ള​ർ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട്ട​താ​യ ആ​രോ​പ​ണം റ​ഷ്യ ആ​വ​ർ​ത്തി​ച്ചു നി​ഷേ​ധി​ച്ചി​രു​ന്നു.
അ​തി​നി​ടെ റി​പ്പോ​ർ​ട്ടി​​െൻറ വി​ശ​ദാം​ശം മു​ഴു​വ​ൻ പു​റ​ത്തു​വി​ട​ണ​മെ​ന്ന്​ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക്​ ആ​ധി​പ​ത്യ​മു​ള്ള ജ​ന​പ്ര​തി​നി​ധി സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:us election Russian inference robert muller world news 
News Summary - US Election - Russian inference- World news
Next Story