Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ൽ​ഖാ​ഇ​ദ സൈ​നി​ക...

അ​ൽ​ഖാ​ഇ​ദ സൈ​നി​ക ക​മാ​ൻ​ഡ​ർ യു.​എ​സ്​ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
അ​ൽ​ഖാ​ഇ​ദ സൈ​നി​ക ക​മാ​ൻ​ഡ​ർ യു.​എ​സ്​ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു
cancel

വാഷിങ്ടൺ: കിഴക്കൻ അഫ്ഗാനിസ്താനിൽ യു.എസി​െൻറ ഡ്രോൺ ആക്രമണത്തിൽ അൽഖാഇദയുടെ മുതിർന്ന സൈനിക കമാൻ‍ഡർ ഖാരി യാസീൻ കൊല്ലപ്പെട്ടു.
 മാർച്ച് 19ന് പാക് അതിർത്തിയോടു ചേർന്ന പക്ടിക പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു സംഭവം. പ​െൻറഗണും ഇക്കാര്യം സ്ഥിരീകരിച്ചു.
നിരപരാധികളെ കൊലപ്പെടുത്തുകയും  ഇസ്‍ലാമി​െൻറ പേരു നശിപ്പിക്കുകയും ചെയ്യുന്നവർ നിയമപരിധിയിൽനിന്ന് രക്ഷപ്പെടില്ലെന്നതി​െൻറ തെളിവാണ് യാസീ​െൻറ മരണമെന്ന് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. പാകിസ്താനിലെ ബലൂചിസ്താൻ സ്വദേശിയാണ് ഖാരി യാസീൻ.

2008 സെപ്റ്റംബർ 20ന് ഇസ്‌ലാമാബാദിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തി​െൻറ സൂത്രധാരൻ യാസീനായിരുന്നു. ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു.
2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണത്തിലും പങ്കുണ്ടെന്ന് യാസീൻ വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ എട്ടു പേരാണ് മരിച്ചത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drone attack
News Summary - US Drone attack
Next Story