Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹിസ്​ബുൽ മുജാഹിദ്ദീനെ...

ഹിസ്​ബുൽ മുജാഹിദ്ദീനെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചു

text_fields
bookmark_border
ഹിസ്​ബുൽ മുജാഹിദ്ദീനെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചു
cancel
camera_alt???????? ???? ???????? ??????????

വാഷിങ്​ടൺ: പാകിസ്​താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിസ്​ബുൽ മുജാഹിദ്ദീനെ അമേരിക്ക വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. 1989ൽ രൂപവത്​കരിച്ച സംഘടന കശ്​മീരിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഭീകരസംഘടനയാണെന്ന്​ സ്​റ്റേറ്റ്​ ഡിപ്പാർട്ടുമ​െൻറ്​ പ്രസ്​താവനയിൽ പറയുന്നു.

ഭീകരസംഘടനകളുടെ പട്ടികയിൽ പെടുത്തിയതോടെ ഹിസ്​ബുൽ മുജാഹിദ്ദീന്​ അമേരിക്കയിലുള്ള എല്ലാ ആസ്​തികളും മരവിപ്പിക്കുമെന്നും പൗരന്മാർ ഇവരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപാട്​ നടത്തുന്നത്​ നിയമവിരുദ്ധമാണെന്നും പ്രസ്​താവനയിൽ മുന്നറിയിപ്പ്​ നൽകി. സംഘടന അമേരിക്കൻ സമ്പദ്​വ്യവസ്​ഥയിൽ ഇടപെടുന്നത്​ തടയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്​ തൊട്ടുമുമ്പ്​ ഹിസ്​ബുൽ തലവൻ സയ്യിദ്​ സലാഹുദ്ദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പാകിസ്​താന്​ തിരിച്ചടിയായ ഇൗ നീക്കത്തിന്​ ഒരു മാസം പിന്നിടു​േമ്പാഴാണ്​ പുതിയ നടപടി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usahizbul mujahideenterrorist groupworld newsmalayalam news
News Summary - US designates Hizbul Mujahideen as terrorist group- World news
Next Story