Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹംസ ബിൻ ലാദൻ...

ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി യു.എസ്​​ സ്ഥിരീകരണം

text_fields
bookmark_border
ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി യു.എസ്​​ സ്ഥിരീകരണം
cancel
വാഷിങ്​ടൺ: അൽഖാഇദ ​നേതാവും ഉസാമ ബിൻ ലാദ​​െൻറ മകനുമായ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി യു.എസ്​ പ്രതിരോധ സെക്രട് ടറി മാർക്ക്​ എസ്​പർ സ്ഥിരീകരിച്ചു. ബുധനാഴ്​ച ഫോക്​സ്​ ന്യൂസിന്​ നൽകിയ അഭിമുഖത്തിലാണ്​ ഹംസ ബിൻ ലാദൻ കൊല്ലപ്പെ​ട്ടോ എന്ന ചോദ്യത്തിന്​ ‘അങ്ങനെയാണ്​ ഞാൻ മനസ്സിലാക്കുന്നത്​ ’ എന്ന്​ എസ്​പർ മറുപടി നൽകിയത്​. സംഭവത്തി​​െൻറ വിശദാംശം അറിയില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

ആഗസ്​റ്റ്​ ആദ്യവാരമാണ്​ യു.എസ്​ പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തത്. എവിടെ വെച്ചാണ്​ ഹംസ കൊല്ലപ്പെട്ടതെന്നോ അതിൽ യു.എസിന്​ പങ്കുണ്ടെന്നോ ഔദ്യോഗികമായി സ്​ഥിരീകരിച്ചിരുന്നില്ല. ഉസാമ ബിൻ ലാദ​​െൻറ 20 മക്കളിൽ 15ാമനായിരുന്നു 30കാരനായ ഹംസ. ഹംസ ബിൻ ലാദനെ പിടികൂടുന്നവർക്ക്​ 10 ലക്ഷം ഡോളർ പാരിതോഷികം നൽകുമെന്ന്​ ​അമേരിക്കൻ ആഭ്യന്തര മന്ത്രാലയം ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. പാകിസ്​താനിലെ അബട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഉസാമ ബിൻ ലാദനെ 2011ൽ സൈനിക നടപടിയിലൂടെയാണ് അമേരിക്ക​ ​പിടികൂടിയത്​. അന്ന്​ ഹംസ ബിൻ ലാദനെ പിടികൂടാനായിരുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us defenseworld newsmalayalam newsHamza bin laden
News Summary - US defense secy confirms death of Hamza bin Laden
Next Story