കാൽക്കോടിയും കടന്ന് കോവിഡ് ബാധിതർ
text_fieldsന്യൂയോർക്: ലോകത്താകമാനം കോവിഡ് ബാധിതർ 26 ലക്ഷം കവിഞ്ഞു. 1.8 ലക്ഷത്തിലേറെയാണ് മര ണം. 8.2 ലക്ഷം രോഗികളുള്ള അമേരിക്കയിൽ മാത്രം മരണം 46,000 കവിഞ്ഞു. അത്ര പ്രത്യാശയേകുന്ന വാർ ത്ത ലോകത്ത് എവിടെനിന്നുമില്ല. യൂറോപ്പിൽ 11.5 ലക്ഷത്തിലേറെയാണ് രോഗികൾ. മരണം 1.1 ലക്ഷം പിന്നിട്ടു.
ഇവിടത്തെ അഞ്ചിലൊന്ന് രോഗികളും സ്പെയിനിലാണ്. ഏഷ്യയിൽ 4.15 ലക്ഷമാണ് രോഗികളുടെ എണ്ണം. മരണമാകട്ടെ 16,000 ആകാറായി. യു.എസ് ഉൾപ്പെടുന്ന നോർത്ത് അമേരിക്കയിൽ ഒമ്പതുലക്ഷമായി രോഗികൾ. മരണം അരലക്ഷം. അര ലക്ഷത്തിനടുത്ത് രോഗികളുള്ള ബ്രസീൽ ഉൾപ്പെടുന്ന സൗത്ത് അമേരിക്കയിൽ 92,000 രോഗികളുണ്ട്.
മരണം അയ്യായിരത്തിൽ ചുവടെ. കാൽ ലക്ഷം രോഗികളുള്ള ആഫ്രിക്കയിൽ ഇൗജിപ്തിലാണ് രോഗികൾ കൂടുതൽ. മരണം 1200. എട്ടായിരത്തിലേറെ രോഗികളുള്ള ഓഷ്യാനിയയിൽ ആസ്ട്രേലിയയിൽ മാത്രം 6650 രോഗികളുണ്ട്.
