എച്ച്1 ബി വിസക്കാരുടെ പങ്കാളിക്ക് തൊഴിൽ അനുമതി റദ്ദാക്കില്ല ; ഇന്ത്യക്കാർക്ക് താൽക്കാലിക ആശ്വാസം
text_fieldsവാഷിങ്ടൺ: എച്ച്1 ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് യു.എസില്‍ തൊഴിലെടുക്കാന്‍ അനു മതി നല്കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം യു.എസ് കോടതി തള്ളി. അമേരിക്കയിലെ ആയിരക് കണക്കിന് ഇന്ത്യക്കാര്‍ക്ക് താൽക്കാലിക ആശ്വാസം നല്കുന്ന തീരുമാനമാണിത്. കൊളംബിയ അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചിേൻറതാണ് തീരുമാനം.
കേസ് പരിഗണിച്ച കോടതി ഇത് കീഴ്കോടതിയിലേക്കു തന്നെ കൈമാറുകയും ചെയ്തു. സേവ്സ് ജോബ്സ് യു.എസ്.എ എന്ന കൂട്ടായ്മയാണ് എച്ച്1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികള്‍ക്ക് എച്ച്4 ആശ്രിതവിസയില്‍ ജോലിചെയ്യാന്‍ അനുമതി നല്കുന്ന നിയമം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്.
എച്ച്1 ബി വിസക്കാര്‍, ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ തുടങ്ങിയവരുടെ ജീവിതപങ്കാളികള്‍ക്ക് എച്ച്4 ആശ്രിതവിസയില്‍ ജോലിചെയ്യാമെന്ന നിയമം 2015ല്‍ ഒബാമ ഭരണകൂടമാണ് പാസാക്കിയത്.