വാഷിങ്ടൺ: കോവിഡ്-19 മരണനിരക്കിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യു.എസ് ബഹുദൂരം മുന്നിൽ. ജോൺ ഹോപ്കിൻസ് യൂ നിവേഴ്സിറ്റി പുറത്തുവിട്ട കണക്കു പ്രകാരം കഴിഞ്ഞ 24മണിക്കൂറിനിടെ ഇല്ലാതായത് 4591 ജീവനുകളാണ്. ലോകത്ത് തന്നെ ആ ദ്യമായാണ് ഒരുരാജ്യത്ത് ഇത്രയധികം ആളുകൾ ഒരുദിവസം കോവിഡ് മൂലം മരിക്കുന്നത്.
ഓസ്കർ നാമനിർദേശം ല ഭിച്ച ചലച്ചിത്ര ഛായാഗ്രഹൻ അലൻ ദാവിയുവും(77) മരിച്ചവരിൽ ഉൾപ്പെടുന്നു. ബുധനാഴ്ച 2569 പേർ മരിച്ചതായിരുന്നു ഇതുവരെ യു .എസിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണസംഖ്യ. ഇതുവരെ 35,500 പേരാണ് യു.എസിൽ കോവിഡ് മൂലം മരിച്ചത്. 6,78,144 പേർക്ക് രേ ാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂയോർക്കിൽ മാത്രം 16,106 ആയി മരണം. യു.എസിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ന്യൂയോർക്കിലാണ്.ന്യൂജഴ്സിയിലും കണേറ്റിക്കട്ടിലും സ്ഥിതി വ്യത്യസ്തമല്ല.
അതേസമയം, വൈറസ് മരണക്കൊയ്ത്ത് തുടരുേമ്പാഴും രാജ്യത്തെ സ്ഥിതി നിയന്ത്രണത്തിലായെന്നാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അവകാശവാദം. ഘട്ടംഘട്ടമായി ലോക്ഡൗൺ ഒഴിവാക്കാനുള്ള നീക്കത്തിലാണ് ട്രംപ്. 14 ദിവസം നീളുന്ന മൂന്നു ഘട്ടങ്ങളായി വിപണികൾ തുറക്കുമെന്നാണ് ട്രംപ് പറയുന്നത്. അതോടൊപ്പം ഗവർണർമാരുമായി കൂടിയാലോചിച്ച് ചില സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുകയും ചെയ്യും. കോവിഡ് വൈറസിനെതിരായ മരുന്ന്,വാക്സിൻ ഗവേഷണം ഉൗർജിതമായി മുന്നോട്ടു പോകുകയാണ്. വൈറസ് വ്യാപനത്തിൽ കുറവുവന്നതായും 850 കൗണ്ടികളിൽ നിന്ന് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ല എന്നതും പ്രതീക്ഷ നൽകുന്നു.വിപണി തുറക്കാനുള്ള ട്രംപിെൻറ തീരുമാനത്തെഎതിർത്ത് യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസി രംഗത്തുവന്നു. അടിസ്ഥാനമില്ലാത്തതും അനൗചിത്യവുമായ തീരുമാനമെന്നാണ് അവർ വിശേഷിപ്പിച്ചത്.
ലോക്ഡൗൺ ലംഘിച്ച് ഇവാൻകയും കുഷ്നറും
കോവിഡ് ബാധിച്ച് ആയിരങ്ങൾ മരിക്കുന്നതിനിടെ ലോക്ഡൗൺ ലംഘിച്ച് ട്രംപിെൻറ മകൾ ഇവാൻകയും ഭർത്താവ് ജാരദ് കുഷ്നറും യാത്ര ചെയ്തു. ജൂത വിശ്വാസപ്രകാരമുള്ള പെസഹ ആചരിക്കുന്നതിനാണ് ഇവർ വാഷിങ്ടണിലെ വസതിയിൽ നിന്ന് ട്രംപ് കുടുംബത്തിെൻറ ബെഡ്മിൻസ്റ്ററിലെ
ഗോൾഫ് റിേസാർട്ടിലേക്ക് യാത്ര ചെയ്തത്.