ഗ്രീൻ കാർഡ് പരിധി റദ്ദാക്കൽ: ജനപ്രതിനിധിസഭയിൽ വോട്ടെടുപ്പ്
text_fieldsവാഷിങ്ടൺ: ഗ്രീൻ കാർഡ് അപേക്ഷയിൽ മറ്റു രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന പരി ധി ഇല്ലാതാക്കാനുള്ള നിയമനിർമാണത്തിനായി യു.എസ് ജനപ്രതിനിധിസഭയിൽ വോട്ടെടുപ്പ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് നടപടിയെ കാണുന്നത്.
ഇന്ത്യയിലെ ഐ.ടി ഉന്നത ബിരുദധാരികൾ 10 വർഷത്തിലേറെയായി ഗ്രീൻ കാർഡിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. കുടിയേറ്റക്കാർക്ക് യു.എസിൽ സ്ഥിരതാമസത്തിനും തൊഴിലെടുക്കുന്നതിനും അനുമതി നൽകുന്നതാണ് ഗ്രീൻ കാർഡ്. ഒരു സാമ്പത്തിക വർഷം നൽകുന്ന ഗ്രീൻ കാർഡുകളുടെ ആകെ എണ്ണത്തിെൻറ ഏഴു ശതമാനത്തിൽ കൂടുതൽ ഒരു രാജ്യത്തുനിന്നുള്ളവർക്ക് നൽകാൻ കഴിയിെല്ലന്നാണ് നിലവിലെ യു.എസ് കുടിയേറ്റ നിയമം.
എച്ച്1 ബി വിസയിൽ യു.എസിലെത്തുന്ന ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ ഈ പരിധി തിരിച്ചടിയായിരുന്നു. 435 അംഗ പ്രതിനിധിസഭയിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളായ 310 പേരും ഗ്രീൻ കാർഡ് പരിധി ഉയർത്തുന്നത് അനുകൂലിക്കുന്നവരാണ്. 290 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ ബിൽ പാസാക്കാം.