ട്രംപിനെതിരെ 200 െഡമോക്രാറ്റ് സാമാജികർ നിയമയുദ്ധത്തിന്
text_fieldsന്യൂയോർക്: ട്രംപിെൻറ ഉടമസ്ഥതയിലുള്ള വ്യവസായ സാമ്രാജ്യത്തിലേക്ക് വിദേശപണം ഒഴുകുന്നതിനെതിരെ അമേരിക്കൻ കോൺഗ്രസിലെ 200 സാമാജികർ നിയമയുദ്ധത്തിന്.
അമേരിക്കൻ പ്രസിഡൻറിന് വിദേശത്തുനിന്ന് വരുമാനവും സമ്മാനവും സ്വീകരിക്കാൻ യു.എസ് കോൺഗ്രസ് അനുമതി വേണമെന്ന ചട്ടംലംഘിച്ചാണ് ട്രംപ് വൻതുക സ്വീകരിക്കുന്നതെന്ന് കൊളംബിയയിലെ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.
ട്രംപിെൻറ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് സംരംഭത്തിെൻറയും മറ്റു സ്ഥാപനങ്ങളുടെയും മേൽനോട്ടം മക്കൾക്കും മുതിർന്ന ഉദ്യോഗസ്ഥനും കൈമാറിയിട്ടുണ്ടെങ്കിലും ഒാഹരികളേറെയും സ്വന്തം പേരിലായതിനാൽ വിദേശ സർക്കാറുകളിൽ നിന്നുൾപ്പെടെയുള്ള ലാഭവിഹിതം ഇപ്പോഴും അദ്ദേഹത്തിനു ലഭിക്കുന്നുണ്ട്. ചൈനയിലും മറ്റു രാജ്യങ്ങളിലും നിരവധി പേറ്റൻറുകൾ ട്രംപ് ഒാർഗനൈസേഷൻ സ്വന്തമാക്കിയതും ട്രംപ് അധികാരത്തിലേറിയ ശേഷമാണ്. സൗദി അറേബ്യക്കും മറ്റു രാജ്യങ്ങൾക്കുമായി പ്രവർത്തിക്കുന്ന ലോബിയിസ്റ്റുകളിൽനിന്ന് സംഘടനാഫീസ് ഇൗടാക്കുകയും ചെയ്തിട്ടുണ്ട്.
തെൻറ നികുതി റിേട്ടൺ വിശദാംശങ്ങൾ ഇനിയും പുറത്തുവിടാത്തതിനാൽ വരുമാനം മറ്റേതൊക്കെ മേഖലയിൽനിന്നു ലഭിക്കുന്നുവെന്ന് അറിയാൻവഴിയില്ലെന്നും പരാതിയിൽ പറയുന്നു.കഴിഞ്ഞദിവസം, സമാനമായ മറ്റൊരു പരാതി രണ്ടു െഡമോക്രാറ്റ് അറ്റോണിമാർ നൽകിയിരുന്നു.
വേറെയും പരാതികൾ ഇതേ വിഷയത്തിൽ പരിഗണനയിലുണ്ടെങ്കിലും ആരോപണങ്ങളിൽ കഴമ്പില്ലെന്ന നിലപാടിലാണ് ട്രംപും നീതിന്യായവകുപ്പും. ഹോട്ടൽ ബിസിനസ്, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എന്നിവ വഴിയുള്ള വരുമാനം നേരത്തെയുള്ള നിയന്ത്രണങ്ങളിൽ പെടില്ലെന്നാണ് ട്രംപിെൻറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
