ചൈനക്കുമേൽ അമേരിക്ക ഉപരോധത്തിന് ഒരുങ്ങുന്നു
text_fieldsവാഷിങ്ടൺ: ബൗദ്ധിക സ്വത്തവകാശത്തിലും സാങ്കേതികവിദ്യ കൈമാറ്റത്തിലുമുണ്ടായ വീഴ്ചകളും മൂലം ചൈനക്കുമേൽ അമേരിക്ക ഉപരോധമേർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ ഉൽപന്നങ്ങളുടെ വ്യാജ പതിപ്പുകൾ വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് വൈറ്റ്ഹൗസ് നൽകുന്ന വിവരം.
അതിനിടയിൽ വ്യാപാര കരാറുകളിലുണ്ടായ ഗുരുതര പിഴവുകൾക്ക് ചൈനക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അമേരിക്കൻ വ്യാപാര പ്രതിനിധികൾ (യു.എസ്.ടി.ആർ) വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ പ്രസിഡൻറ് ട്രംപ് വെള്ളിയാഴ്ച വിശദീകരണം നൽകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. നടപടികളുടെ ഭാഗമായി ഇറക്കുമതി തീരുവയടക്കമുള്ളവ വർധിപ്പിക്കുമെന്നും സൂചനകളുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
