സെൻസസിൽ പൗരത്വ ചോദ്യം വേണോ വേണ്ടയോ? നട്ടംതിരിഞ്ഞ് യു.എസ് അധികൃതർ
text_fieldsന്യൂയോർക്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഭരണനിർവഹണ വിഭാഗവും രണ്ടു വഴി ക്ക് നീങ്ങുന്നത് ഇതാദ്യമല്ല. ഒരേ വിഷയത്തിൽ സർക്കാർ വകുപ്പും പ്രസിഡൻറും രണ്ടു നില പാടെടുക്കുന്നതോടെ നട്ടംതിരിയുന്നത് ഉദ്യോഗസ്ഥരാണ്. ഏറ്റവും ഒടുവിലത്തെ സംഭവം 2020ൽ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിലെ പൗരത്വ ചോദ്യവുമായി ബന്ധപ്പെട്ടാണ്.
കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ ഭാഗമായാണ് ജനസംഖ്യ കണക്കെടുപ്പിൽ വ്യക്തികളുടെ പൗരത്വം സംബന്ധിച്ച ചോദ്യം ഉൾപ്പെടുത്തണമെന്ന് ട്രംപ് നിർദേശിച്ചത്. എന്നാൽ, പൗരത്വ ചോദ്യം ജനസംഖ്യ കണക്കെടുപ്പിൽ ഇപ്പോൾ ഉൾപ്പെടുത്തേണ്ടതില്ലെന്ന് കഴിഞ്ഞയാഴ്ച യു.എസ് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതേതുടർന്ന് പൗരത്വ ചോദ്യമുൾപ്പെടുത്താതെയാണ് ചോദ്യാവലി അച്ചടിക്കുന്നതെന്ന് കഴിഞ്ഞ ദിവസം യു.എസ് വാണിജ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു.
എന്നാൽ, വാണിജ്യ വകുപ്പിെൻറ വാർത്ത വ്യാജമാണെന്നാണ് ബുധനാഴ്ച ട്രംപ് ട്വീറ്റ് ചെയ്തത്. ഇതോടെ ഇക്കാര്യത്തിൽ ഒരു തീരുമാനം വേണമെന്നാവശ്യപ്പെട്ട് ന്യൂയോർക് സ്റ്റേറ്റ് അറ്റോണി ജനറൽ ലറ്റീഷ്യ ജയിംസ് യു.എസ് ഡിസ്ട്രിക്ട് ജഡ്ജി ജെസ്സി ഫുർമാൻ മുമ്പാകെ എത്തിയിരിക്കുകയാണ്.
കഴിഞ്ഞവർഷം ഇതേ വിഷയത്തിൽ തെൻറ കോടതിയിൽ ഹാജരായ നീതി വകുപ്പ് അഭിഭാഷകരോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഫുർമാൻ. കണക്കെടുപ്പിൽ പൗരത്വ ചോദ്യം ഉൾപ്പെടുത്താനുള്ള തീരുമാനം അനുചിതമാണെന്ന് കഴിഞ്ഞ വർഷം ഫുർമാന് പുറമെ കാലിഫോർണിയ, മേരിലാൻഡ് എന്നിവിടങ്ങളിലെ രണ്ട് ജഡ്ജിമാരും വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
