രാജ്യങ്ങൾ അതിർത്തിയിൽ സംയമനം പാലിക്കണമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: രാജ്യങ്ങൾ അതിർത്തിയിൽ സംയമനം പാലിക്കണമെന്ന് യു.എസ് വിദേശകാര്യമന ്ത്രാലയം വക്താവ് മോർഗൻ ഒർടാഗസ്. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ ്ഞ പശ്ചാത്തലത്തിൽ ഇന്ത്യയെയും പാകിസ്താനെയും പരാമർശിക്കാതെയായിരുന്നു പ്രതികര ണം. കശ്മീരിെന വിഭജിക്കാനുള്ള നീക്കവും പ്രത്യേക പദവി എടുത്തുകളഞ്ഞതും ഉൾപ്പെടെ ഇന ്ത്യയിലെ നടപടി നിരീക്ഷിച്ചുവരുകയാണ്. ജമ്മു-കശ്മീരിലെ നടപടി അഭ്യന്തര കാര്യമായാണ് ഇന്ത്യ വിശദീകരിച്ചത്.
എന്നിരുന്നാലും ജമ്മു-കശ്മീരിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നെന്ന ആരോപണങ്ങളിൽ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. സാഹചര്യം സംഘർഷഭരിതമായതിനാൽ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആേൻറാണിയോ ഗുെട്ടറസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ജമ്മു-കശ്മീർ വിഭജിക്കാനുണ്ടായ സാഹചര്യം യു.എൻ സുരക്ഷ സമിതിയിലെ സ്ഥിരാംഗങ്ങളായ (പി ഫൈവ് ) ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യു.എസ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി ന്യൂഡൽഹിയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര വിദേശ കാര്യമന്ത്രാലയം വിശദീകരിച്ചു.
ജമ്മു-കശ്മീർ വിഷയം ലോക മാധ്യമങ്ങളിലും വാർത്തയായി. ജമ്മു-കശ്മീരിലെ പ്രാദേശിക പ്രതിസന്ധിയെ പെരുപ്പിക്കുന്ന ഇന്ത്യയുടെ ബുദ്ധിശൂന്യ നടപടി തിരുത്താൻ യു.എസ്, ചൈന തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും രംഗത്തുവരണമെന്ന് ന്യൂയോർക് ടൈംസ് പത്രം മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടു.