പടക്കപ്പലിന് പിന്നാലെ യു.എസിെൻറ ബി 52 ബോംബറുകളും ഗൾഫിൽ
text_fieldsന്യൂയോർക്: ഇറാൻ ഭീഷണി നേരിടാൻ യു.എസ്.എസ് അബ്രഹാം ലിങ്കൺ വിമാന വാഹിനി കപ്പലിന് പുറമെ, അമേരിക്കയുടെ ബി 52 ബോംബർ വിമാനങ്ങളും ഗൾഫിലെത്തി. ഖത്തറിലുള്ള യു.എസിെൻറ അൽ ഉദൈദ് വ്യോമതാവളത്തിൽ വ്യാഴാഴ്ച രാത്രിയോടെയാണ് വിമാന നിര എത്തിയത്.
യു.എസ് വ്യോമസേനയുടെ സെൻട്രൽ കമാൻഡ് ഇക്കാര്യം വെള്ളിയാഴ്ച സ്ഥിരീകരിച്ചു. അൽഉദൈദിന ് പുറമെ, തെക്കു പടിഞ്ഞാറൻ ഏഷ്യയിലെ മറ്റുചില േകന്ദ്രങ്ങളിലും ബോംബറുകൾ വിന്യസിച് ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ പക്ഷേ, പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലെ ലൂസിയാന വ്യോമസേന താവളത്തിലെ 20ാമത് ബോംബ് സ്ക്വാഡ്രണിൽപെട്ട വിമാനങ്ങളാണ് ഇപ് പോൾ എത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇറാൻ ഉയർത്തുന്ന ഭീഷണി നേരിടാൻ യു.എസ്.എ സ് അബ്രഹാം ലിങ്കൺ വിമാന വാഹിനി കപ്പലും ബോംബർ വിമാനങ്ങളും ഗൾഫിലേക്ക് നിയോഗിക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചത്. മെഡിറ്ററേനിയൻ കടലിൽ തമ്പടിച്ചിരുന്ന യു.എസ്.എസ് അബ്രഹാം ലിങ്കൺ വ്യാഴാഴ്ച ഈജിപ്തിലെ സൂയസ് കനാൽ കടന്ന് ചെങ്കടലിൽ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോംബർ വിമാനങ്ങളും എത്തിയത്.
അമേരിക്ക ഉൾപ്പെടെ വൻശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ ഉടമ്പടിയിൽനിന്ന് ഭാഗികമായി പിന്മാറുകയാണെന്ന് ബുധനാഴ്ചയാണ് ഇറാൻ പ്രഖ്യാപിച്ചത്. തങ്ങളുടെ എണ്ണ, ബാങ്കിങ് രംഗങ്ങളെ യു.എസ് ഉപരോധത്തിൽനിന്ന് രക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ 60 ദിവസത്തിനകം യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് യു.കെ, റഷ്യ, ഫ്രാൻസ് ഉൾപ്പെടെ രാഷ്ട്രങ്ങളോട് ഇറാൻ വ്യക്തമാക്കിയിരുന്നു.
ആണവായുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ബി -52 സ്ട്രാറ്റ്ഫോർട്രസ് ശ്രേണിയിൽപെട്ട വിമാനങ്ങളാണ് ഗൾഫിൽ എത്തിച്ചിരിക്കുന്നത്. മൊത്തം 32,000 കിലോ ആയുധങ്ങളും വഹിക്കാനാകും. ഇടക്ക് ഇന്ധനം നിറക്കാതെ ഒറ്റയടിക്ക് 14,000ലേറെ കിലോമീറ്റർ പറക്കാനുമുള്ള ശേഷിയുണ്ട്. നിലവിൽ സർവിസിലുള്ള ബി 52 എച്ച് ഇനം 1961 മുതൽ സേനയുടെ ഭാഗമാണ്. ശീതയുദ്ധകാലത്തെ നിരീക്ഷണ പറക്കലുകളിലും വിയറ്റ്നാം, ഗൾഫ് യുദ്ധങ്ങളിലും സജീവ പങ്കാളിത്തമുണ്ടായിരുന്നു.
ഇറാഖിലെ ഇറാൻ സംഘങ്ങൾ അതീവ ജാഗ്രതയിൽ
ബഗ്ദാദ്: യു.എസ്-ഇറാൻ സംഘർഷം മൂർച്ഛിച്ച പശ്ചാത്തലത്തിൽ ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ അതിജാഗ്രതയിൽ. ഇറാഖിലെ നിരവധി സായുധ സംഘങ്ങൾക്ക് ഇറാെൻറ ആയുധ, സാങ്കേതിക, സാമ്പത്തിക സഹായമുണ്ട്. ഇതിൽ ശിയ, സുന്നി, ക്രിസ്ത്യൻ ഗ്രൂപ്പുകളുമുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇറാഖി സർക്കാറിനൊപ്പം പോരാടാൻ 2014ൽ രൂപവത്കരിച്ച പോപുലർ മൊബിലൈസേഷൻ യൂനിറ്റ് (പി.എം.യു) എന്ന സംവിധാനത്തിെൻറ കുടക്കീഴിലാണ് മിക്ക സംഘടനകളും പ്രവർത്തിക്കുന്നത്. സർക്കാറിനൊപ്പമാണ് പ്രവർത്തിക്കുന്നതെങ്കിലും ഇറാഖി സൈനിക കമാൻഡുകളുടെ ഉത്തരവുകൾ ഇവർക്ക് ബാധകമല്ല.
യു.എസ് പടക്കപ്പലുകളും ബോംബർ വിമാനങ്ങളും മേഖലയിൽ എത്തിയതിന് പിന്നാലെയാണ് ഈ സംഘങ്ങൾക്ക് ജാഗ്രത നിർദേശം ലഭിച്ചത്. അതിജാഗ്രതയും മുൻകരുതലും പുലർത്തണമെന്നാണ് നിർദേശം. എങ്കിലും ഇറാഖിലെ യു.എസ് സൈനികരെയോ സംവിധാനങ്ങളെയോ ലക്ഷ്യം വെക്കാൻ ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്ന് ബദർ ഓർഗനൈസേഷൻ എന്ന ശിയ സായുധ ഗ്രൂപ്പിെൻറ കമാൻഡർ പറഞ്ഞതായി അറബ്ന്യൂസ് റിപ്പോർട്ട് ചെയ്തു.
സമാധാനത്തിലും യുദ്ധത്തിലും ഒരേ നിലയിലുള്ള ജാഗ്രത നിലനിർത്താൻ ശേഷിയുണ്ടെന്ന് ഒരു നേതാവ് പറഞ്ഞു. എന്താണ് സംഭവിക്കുകയെന്ന് കാത്തിരിക്കുകയാണ്. ഇറാഖിെൻറ താൽപര്യങ്ങളാണ് ഞങ്ങളുടെ അടുത്ത ദിശ തീരുമാനിക്കുന്നത് - നേതാവ് സൂചിപ്പിച്ചതായി അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു.