Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅതിവേഗ കോവിഡ്​...

അതിവേഗ കോവിഡ്​ പരിശോധന കിറ്റുമായി യു.എസ്​

text_fields
bookmark_border
അതിവേഗ കോവിഡ്​ പരിശോധന കിറ്റുമായി യു.എസ്​
cancel
ന്യൂയോർക്​: അഞ്ച്​ മിനിറ്റിനുള്ളിൽ കോവിഡ്​-19 പരിശോധന ഫലം ലഭിക്കുന്ന തരത്തിലുള്ള കിറ്റ്​ വികസിപ്പിച്ച്​ യു.എസിലെ എബോട്ട്​ ലബോറട്ടറി. എവിടെ വെച്ചും പരിശോധന നടത്താവുന്ന കിറ്റാണ്​ വികസിപ്പിച്ചിരിക്കുന്നത്​.
ലക്ഷത്തിലേറെ പേർക്ക്​ കോവിഡ്​ ബാധിച്ച സാഹചര്യത്തിലാണ്​ പരിശോധന കൂടുതൽ കാര്യക്ഷമമാക്കുന്നതിന്​ പുതിയ കിറ്റ്​ പുറത്തിറക്കിയിരിക്കുന്നത്​.ഏപ്രിൽ ഒന്നിനകം 50,000 പരിശോധനകൾ നടത്താൻ ഉതകുന്ന തരത്തിൽ കിറ്റുകൾ വികസിപ്പിച്ച്​ വിതരണം ചെയ്യാനാണ്​ ലബോറട്ടറി തീരുമാനിച്ചിരിക്കുന്നതെന്ന്​ എബോട്ട്​ ഡയഗ്​നോസ്​റ്റിക്​സ്​ വൈസ്​ പ്രസിഡൻറ്​ ജോൺ ഫ്രെൽസ്​ അറിയിച്ചു. മോളിക്യുലർ ടെസ്​റ്റിലൂടെ കൊറോണ വൈറസി​​​െൻറ ജീൻ ഫ്രാഗ്​മ​​െൻറ്​ തിരയുന്നു. ഇത് ഉയർന്ന തോതിൽ ഉള്ളപ്പോൾ അഞ്ച് മിനിറ്റിനുള്ളിൽ വൈറസ്​ ബാധയുണ്ടോയെന്ന്​ കണ്ടെത്താനാകും. വൈറസ്​ ബാധ സംബന്ധിച്ച്​ പൂർണ വിവരങ്ങൾ ശേഖരിക്കാൻ 13 മിനിറ്റ് വരെ സമയമെടുക്കുമെന്നും ജോൺ ഫ്രെൽസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld
News Summary - U.S. Approves Abbott Labs Five-Minute ‘Rapid’ Coronavirus Test
Next Story