ഫലസ്തീൻ സഹായധനം യു.എസ് വെട്ടിക്കുറച്ചു
text_fieldsവാഷിങ്ടൺ: ഫലസ്തീനിലെ വികസനപ്രവർത്തനങ്ങൾക്ക് നൽകിവന്ന സഹായധനം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വെട്ടിക്കുറച്ചു. 200 ദശലക്ഷം യു.എസ് ഡോളർ (ഏകദേശം 1400 കോടി രൂപ) സഹായമാണ് നൽകേണ്ടതില്ലെന്ന് വെള്ളിയാഴ്ച യു.എസ് ഭരണകൂടം തീരുമാനിച്ചത്. ഇൗ പണം മറ്റു പദ്ധതികൾക്ക് െചലവിടാനാണ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്.
ഗസ്സയിലെ നിയന്ത്രണം ഹമാസിെൻറ ൈകയിലിരിക്കുന്നതിനാൽ സഹായം അനുവദിക്കുന്നത് ഭീഷണിയാണെന്നാണ് യു.എസ് വിശദീകരണം. ഫലസ്തീനിൽ വികസന-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ സർക്കാറിതര സംഘടനകളുടെ പ്രവർത്തനങ്ങളെ തീരുമാനം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കൻ നടപടിയെ അപലപിച്ച പി.എൽ.ഒ, രാഷ്ട്രീയ വിലപേശലിനുള്ള വിലകുറഞ്ഞ തന്ത്രമാണിതെന്ന് പ്രസ്താവിച്ചു. യു.എസ് സഹായമനുവദിക്കുന്നത് മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനാണെന്ന് വ്യക്തമായതായും പി.എൽ.ഒ സെക്രട്ടറി ജനറൽ പറഞ്ഞു. ട്രംപ് ഭരണകൂടം ഇസ്രായേൽ അജണ്ട സമ്പൂർണമായി സ്വീകരിച്ചതായി വ്യക്തമായെന്ന് ഫലസ്തീൻ അതോറിറ്റി വക്താവും പ്രസ്താവനയിൽ പറഞ്ഞു.
നേരത്തേ ഫലസ്തീനിൽ പ്രവർത്തിക്കുന്ന യു.എൻ ദുരിതാശ്വാസ ഏജൻസിക്ക് നൽകിവന്ന സഹായം 80 ശതമാനം ട്രംപ് വെട്ടിക്കുറച്ചിരുന്നു. ധാരാളം സഹായം നൽകുേമ്പാഴും ഫലസ്തീനികളിൽനിന്ന് ബഹുമാനമുണ്ടാകുന്നില്ലെന്ന് ഇതിന് ന്യായീകരണമെന്നോണം ട്രംപ് ട്വിറ്റിൽ കുറിക്കുകയുമുണ്ടായി. ഇതിെൻറ തുടർച്ചയായാണ് പുതിയ നടപടിയുണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിയിൽ ഫലസ്തീൻ അേതാറിറ്റി ശക്തമായി പ്രതിഷേധിച്ചിരുന്നു. മേഖലയിലെ പ്രശ്നത്തിൽ നിഷ്പക്ഷ മധ്യസ്ഥനായി യു.എസിനെ അംഗീകരിക്കില്ലെന്ന് ഫലസ്തീൻ വ്യക്തമാക്കുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
