Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വന്തം കുടുംബത്തെ...

സ്വന്തം കുടുംബത്തെ മൃഗീയമായി ഇല്ലാതാക്കി; യുവാവിനെ യു.എസ്​ പൊലീസ്​ വധിച്ചു

text_fields
bookmark_border
സ്വന്തം കുടുംബത്തെ മൃഗീയമായി ഇല്ലാതാക്കി; യുവാവിനെ യു.എസ്​ പൊലീസ്​ വധിച്ചു
cancel

വാഷിങ്ടൺ: അജ്ഞാത കാരണത്താൽ സ്വന്തം കുടുംബത്തിലെ നാല്​ പേരെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവിനെ അമേരിക്കൻ പെ ാലീസ്​ വെടിവെച്ച്​ കൊന്നു. വീടിന്​ പുറത്ത്​ നിന്ന്​ എട്ട്​ വയസ്സുകാരിയെ കൊല്ലാൻ ശ്രമിക്കുന്നതിനിടെയാണ്​ മ ാർക്​ ലിയോ ഗ്രിഗറി ഗാഗോ എന്ന 42കാരനെ അമേരിക്കൻ പൊലീസ്​ വകവരുത്തിയത്​. ഒറിഗോൺ സ്വദേശിയായ ഗാഗോ വൃദ്ധരായ മാത ാപിതാക്കളെയും കാമുകിയെയും ഒമ്പത്​ മാസം മാത്രം പ്രായമുള്ള മകളെയുമാണ്​ കൊലപ്പെടുത്തിയത്​.

അച്ഛൻ ജെറി ബ്രെമർ (66), മാതാവ്​ പമേല ബ്രെമർ(64), കാമുകി ഷൈന സ്വയ്​റ്റ്​സർ(31), മകൾ ഒലിവിയ ഗാഗോ(ഒമ്പത്​ മാസം) എന്നിവരെ കൊല്ലാൻ പ്രതി ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ്​ പൊലീസ്​. കൊല്ലപ്പെട്ടവർക്ക്​ ആർക്കും വെടിയേറ്റിട്ടില്ല. വാളും അതുപോലുള്ള മറ്റ്​ ആയുധങ്ങളും മാർകി​​​െൻറ വീട്ടിൽ നിന്നും ലഭിച്ചതായി പൊലീസ്​ ഉദ്യോഗസ്ഥൻ ബ്രയാൻ ജെൻസൻ അറിയിച്ചു.

ശനിയാഴ്​ച രാത്രി 10 മണിയോടെയായിരുന്നു ഒറിഗോൺ ഷെറിഫ്​സ്​ ഒാഫീസിലേക്ക്​ ഗാഗോയുടെ അയൽവാസിയുടെ ഫോൺകാൾ വരുന്നത്​. സംഭവമറിഞ്ഞയുടനെ സ്ഥലത്തെത്തിയ പൊലീസ്​ ഗാഗോ എട്ട്​ വയസ്സുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതാണ്​​ കണ്ടത്​. ഭാര്യ ഷൈനയുടെ ആദ്യ ബന്ധത്തിലുണ്ടായ മകളെയാണ്​ ഗാഗോ ഒടുവിൽ കൊല്ലാൻ ശ്രമിച്ചത്​. വീടിനകത്ത്​ കയറിയ പൊലീസ്​ ചോരയിൽ കുളിച്ച്​ കിടക്കുന്ന നാല്​ മൃതദേഹങ്ങളാണ്​ കണ്ടത്​.

ഇത്രയും ക്രൂരമായ സംഭവം ഒറിഗോൺ മേഖലയിൽ ആദ്യമായിട്ടാണെന്നായിരുന്നു പൊലീസി​​​െൻറ ഭാഷ്യം. 20 വർഷത്തോളമായി ഇൗ മേഖലയിൽ ജോലി ചെയ്യുന്ന പൊലീസ്​ ഉദ്യോഗസ്ഥരാണ്​ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയത്​. കഴിഞ്ഞ വർഷം ആഗസ്​ത്​ മാസം ആയുധങ്ങൾ കൈവശം വെച്ചതി​​​െൻറ പേരിൽ ഗ്രിഗറി ഗാഗോയെ പൊലീസ്​ പിടികൂടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsUS ShootingMan Killed WifeShot Death
News Summary - US man kills his four member family shot dead by cops-world news
Next Story