ഇറാൻ പ്രതിസന്ധി: ന്യു ജേഴ്സി-മുംബൈ വിമാനത്തിൻെറ സർവീസ് നിർത്തി
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ നിരീക്ഷക ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ന്യു ജേഴ്സിയിലെ ന്യുവാർക്ക് വിമ ാനത്താവളത്തിൽ നിന്നും മുംബൈയിലേക്ക് പറന്നിരുന്ന യുണൈറ്റഡ് എയർലൈൻ വിമാനത്തിൻെറ സർവീസ് താൽകാലികമായി നിർത് തിവെച്ചു. ഇറാനിലെ സാഹചര്യങ്ങൾ വിലയിരുത്തിയതായും ഇതിൻെറ അടിസ്ഥാനത്തിലാണ് സർവീസ് നിർത്താൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം യു.എസ് ഫെഡറൽ എവിയേഷൻ ഉദ്യോഗസ്ഥർ ഇറാന് മുകളിലൂടെ സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്ക-ഇറാൻ പ്രശ്നങ്ങൾ വഷളായതിനെ തുടർന്നായിരുന്നു മുന്നറിയിപ്പ്. ഇറാൻ വിമാനങ്ങൾ വെടിവെച്ചിടാൻ സാധ്യതയുണ്ടെന്ന സൂചനകളെ തുടർന്നാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്താൻ യു.എസ് അധികൃതർ തീരുമാനിച്ചത്.
വ്യോമപരിധി ലംഘിച്ച യു.എസ് നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതായി കഴിഞ്ഞ ദിവസം ഇറാൻ റെവലൂഷനറി ഗാർഡ് അറിയിച്ചിരുന്നു. ഡ്രോൺ വെടിവെച്ച സംഭവം പെൻറഗണും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഡ്രോൺ അതിർത്തി ലംഘിച്ചിട്ടില്ലെന്നാണ് യു.എസ് വാദം.